എന്തു കൊണ്ടാണ് ബിഷ്‌ണോയിയും സ്‌റ്റോയ്‌നിസുമെന്നതിന് മറുപടിയുമായി കെ.എല്‍ രാഹുല്‍

പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളായ ലക്‌നൗവും അഹമ്മദാബാദും ഐപിഎല്‍ പുതിയ സീസണില്‍ എന്തു ചെയ്യുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. പഞ്ചാബ് കിംഗ്‌സിനെ കഴിഞ്ഞ സീസണില്‍ നയിക്കുകയും നിലവിലെ ഇന്ത്യന്‍ നായകനുമായ കെഎല്‍ രാഹുലിന്റെ തന്ത്രങ്ങളിലാണ് ലക്‌നൗ വിശ്വസിക്കുന്നത്. പ്രാഥമികമായുള്ള മൂന്ന് താരങ്ങളില്‍ സ്പിന്നര്‍ ബിഷ്‌ണോയിയെയും ഓള്‍റൗണ്ടര്‍ സ്‌റ്റോയിനിസിനെയും എന്തിനാണ് ടീമിലെടുത്തതെന്ന് വിവരിക്കുകയാണ്് രാഹുല്‍.

ടീമില്‍ ആദ്യമായി മൂന്ന് പേരെ തെരഞ്ഞെടുക്കുമ്പോള്‍ അത് നെടുന്തൂണുകള്‍ ആയിരിക്കണം. ടീമില്‍ ഓപ്പണര്‍ ബാറ്റ്‌സ്മാനായി താനുണ്ട്. പിന്നെ വേണ്ടത് ആറാം ബൗളറായി ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്റ് ചെയ്യുന്ന ഒരു ഒരു മീഡിയം പേസ് ഓള്‍റൗണ്ടര്‍ വേണം. അതിനാണ് സ്‌റ്റോയിനിസും. കൈക്കുഴ സ്പിന്നര്‍മാര്‍ക്കായി ഐപിഎല്ലില്‍ സാധാരണ വാശിയേറിയ പോരാട്ടം നടക്കാറുണ്ട്. അതുകൊണ്ടാണ് തുടക്കത്തിലേ ബിഷ്‌ണോയിയെ ടീമില്‍ എത്തിച്ചത്.

പഞ്ചാബ് കിംഗ്‌സ് ഇലവനില്‍ നിന്നുമാണ് രാഹുലും ബിഷ്‌ണോയിയും ലക്‌നൗലേക്ക് എത്തിയത്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ ഒഴിവാക്കിയത്. 17 കോടിക്കാണ് രാഹുലിനെ ലഖ്നൗ സ്വന്തമാക്കിയത്. ഇത്തവണ നിലനിര്‍ത്തിയവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് രാഹുലിനാണ്. 17 കോടിയാണ് ലഖ്നൗവില്‍ രാഹുലിന് ലഭിക്കുക. പഞ്ചാബ് കിങ്സ് 15 കോടിവരെ രാഹുലിന് ഓഫര്‍ ചെയ്തതായിരുന്നു.

ബിഷ്നോയിക്ക് നാല് കോടിയും മാര്‍ക്കസ് സ്റ്റോയിനിസിന് 9.2 കോടിയുമാണ് ലഖ്നൗവില്‍ ലഭിക്കുന്ന പ്രതിഫലം. ഗൗതം ഗംഭീറിനെ ഉപദേഷ്ടാവാക്കിയാണ് ലഖ്നൗ ടീം തന്ത്രം മെനയുന്നത്.