കിവീസിനും ചെന്നൈ സൂപ്പർ കിങ്‌സിനും ഒരേ പോലെ നിരാശ, സ്റ്റാർ ഓൾ റൗണ്ടർക്ക് ഗുരുതര പരിക്ക്; കളം വിട്ടത് ചോര വാർന്ന്

പാകിസ്താൻ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെ കിവി താരം രചിൻ രവീന്ദ്രയ്ക്ക് ​പരിക്ക്. പരമ്പരയിലെ ആദ്യ മത്സരം പാകിസ്താനെതിരെ നടക്കുമ്പോൾ ആണ് ന്യൂസിലാൻഡ് ആൾ റൗണ്ടർക്ക് ഫീൽഡിങ് ശ്രമത്തിനിടെയാണ് പരിക്ക് പറ്റിയത്. താരത്തിന്റെ നെറ്റിയിൽ പന്ത് ഇടിച്ചതിനെ തുടർന്ന് ചോര വരുകയും ഇത് കളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതിലേക്ക് നയിക്കുകയും ചെയ്‌തു.

മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ പാകിസ്ഥാൻ ഇന്നിം​ഗ്സിന്റെ 38-ാം ഓവറിലാണ് സംഭവം നടന്നത്. പാക് ഇടം കൈയ്യൻ ബാറ്റർ ഖുഷ്ദിൽ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുവാനായിരുന്നു രചിൻ ശ്രമിച്ചത്. എന്നാൽ വെളിച്ചം കണ്ണിലേക്ക് അടിച്ചതിനെ തുടർന്ന് താരത്തിന് പന്ത് കാണാൻ ആയില്ല. അതിനാൽ തന്നെ പവറിൽ വന്ന പന്ത് രചിന്റെ നെറ്റിയിൽ ഇടിച്ചത്. പെട്ടെന്ന് തന്നെ നിലത്തേക്ക് വീണ താരത്തെ ടീം മെഡിക്കൽ സംഘം ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.

കിവീസിനെ സംബന്ധിച്ച് ചാമ്പ്യൻസ് ട്രോഫി ഉൾപ്പടെ വരാനിരിക്കെ താരത്തെ നഷ്ടപെടുന്നത് നിലവിലെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. എന്തായാലും മികച്ച ഫോമിൽ കളിക്കുന്ന താരം തിരിച്ചുവരും എന്ന് തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ടീമിനായി എല്ലാ ഫോര്മാറ്റിലും മികവ് കാണിച്ച ആളാണ് രചിൻ.

അതേസമയം മത്സരത്തിലേക്ക് വന്നാൽ കിവീസ് ഉയർത്തിയ 330 റൺ പിന്തുടർന്ന പാകിസ്താൻ 252 റൺ എടുക്കാൻ സാധിച്ചുള്ളൂ. ന്യൂസിലാൻഡ് 78 റൺസിന് ജയിച്ചു കയറുക ആയിരുന്നു. മത്സരത്തിൽ ഗ്ലെൻ ഫിലിപ്സ് 74 പന്തിൽ പുറത്താവാതെ 106, ഡാരൽ മിച്ചൽ 84 പന്തിൽ 81, കെയ്ൻ വില്യംസൺ 89 പന്തിൽ 58 എന്നിവരുടെ പ്രകടനമാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലെത്തിച്ചത്.

https://x.com/FanCode/status/1888275544313118736?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1888275544313118736%7Ctwgr%5E292504c2ebd5edd246018be439a0f9e429a55486%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fsports%2Fcricket%2F2025%2F02%2F08%2Frachin-ravindra-goes-off-the-field-after-taking-blow-to-forehead