വിനോദ് കാംബ്ലിയെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ നായകൻ ഗാവസ്‌കർ. താൻ മാത്രമല്ല 1983 ലോകകപ്പ് നേടിയ ടീം മുഴുവൻ താരത്തിന്റെ കാര്യത്തിൽ ശ്രദ്ധാലു ആണെന്ന് മുൻ താരം പറഞ്ഞു. തങ്ങൾക്ക് ശേഷം വന്ന തലമുറയിലെ താരമായ കാംബ്ലി ഒകെ തങ്ങൾക്ക് ചെറുമക്കളെ പോലെ ആണെന്നാണ് ഗവാസ്‌ക്കർ പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ചിലർക്ക് അവർ മക്കളെ പോലെയാണ്. അവരുടെ ഭാവിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. സഹായം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാംബ്ലിയെ പരിചരിക്കാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിരിക്കാൻ കഴിയാത്തവർക്കൊപ്പം ആണ് ഞങ്ങൾ. 1983 ലോകകപ്പ് നേടിയ മുഴുവൻ ടീമും അദ്ദേഹത്തിന് പിന്തുണ നല്കാൻ ഉണ്ടാകും.” മുൻ താരം പറഞ്ഞു
സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിൻറെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ സച്ചിന്റെയും കാംബ്ലിയുടേയും റെക്കോർഡ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഓർമയാണ്. സച്ചിനൊപ്പം ക്രിക്കറ്റ് സ്വപ്നം കണ്ട് തുടങ്ങിയ അന്നത്തെ ആ പയ്യൻ കാംബ്ലി അദ്ദേഹത്തിനൊപ്പം തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
സച്ചിനേക്കാൾ മികച്ച പ്രതിഭ എന്ന് വാഴ്ത്തപ്പെട്ട കാംബ്ലിക്ക് ഇന്ത്യൻ ജേഴ്സിയിൽ മികച്ച അരങ്ങേറ്റമൊക്കെ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാൻ ആയില്ല. പാർട്ടിയും ആഘോഷവുമൊക്കെ താരത്തെ നശിപ്പിച്ചപ്പോൾ സച്ചിൻ ലോകോത്തര താരവുമായി. അടുത്തിടെ ഇരുവരുടെയും പരിശീലകൻ അച്ഛരേക്കറുടെ അനുസ്മരണ ചടങ്ങിൽ രണ്ട് പേരും പരസ്പരം കണ്ടിരുന്നു. വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളാണെന്ന് ആ ചിത്രങ്ങൾ കണ്ടപ്പോൾ ആണ് എല്ലാവരും പറഞ്ഞത്.