തടിയൻ എന്ന പരിഹാസം, ഒടുവിൽ കരുത്ത് തെളിയിച്ച് പാക് താരം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

2023ൽ പാക്കിസ്ഥാനിൽ നടന്ന ദേശീയ ടി20 കപ്പിൽ അസം ഖാൻ എടുത്ത ഒരു ക്യാച്ചിനെ ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. അമിതഭാരത്തിന്റെ പേരിൽ അസമിനെ പലപ്പോഴും ക്രിക്കറ്റ് ആരാധകരും മാനേജ്മെന്റും കളിയാക്കിയിരുന്നു . ശരീരഘടന കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് താരം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല.

എന്നിരുന്നാലും, ലീഗ് കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ എടുത്ത് താരം വിമര്ശകര്ക്കുള്ള മറുപടി നൽകുക ആയിരുന്നു. സജ്ജാദ് അലിയുടെ ഒരു മിസ് ടൈം ഷോട്ട് പന്ത് വായുവിൽ ഉയർന്നു മൈലുകൾ മുകളിലേക്ക് പോയി, അസം പന്തിന്മേൽ ഉള്ള തന്റെ കണ്ട്രോളും ശ്രദ്ധയും വിടാതെ മനോഹരമായ രീതിയിൽ ക്യാച്ച് എടുക്കുക ആയിരുന്നു

156 റൺസ് പ്രതിരോധിക്കുന്നതിനിടെ വെറും 1 റൺസിന് പ്രധാന ബാറ്ററുമാരിൽ ഒരാളെ പുറത്താക്കാൻ എടുത്ത ക്യാച്ച് കളിയിലെ പ്രധാന വഴിത്തിരിവുകളിൽ ഒന്നായി മാറുകയും ചെയ്‌തെന്നും പറയാം. താരത്തിന്റെ ടീമായ കറാച്ചി റീജിയൻ വൈറ്റ്‌സ് 9 റൺസിന് അബോട്ടാബാദ് റീജിയനെ പരാജയപ്പെടുത്തിയപ്പോൾ വിജയത്തിൽ ആ ക്യാച്ച് അതിനിർണായകയമായി. കറാച്ചിക്കായി അസം 8 പന്തിൽ 14 റൺസെടുത്തു.

ഖുറം മൻസൂർ (53), ഒമൈർ യൂസഫ് (36), ഡാനിഷ് അസീസ് (22) എന്നിവരുടെ മികവിൽ കറാച്ചി റീജിയൻ വൈറ്റ്‌സിന് 155/9 എന്ന മികച്ച സ്കോർ നേടി . അബോട്ടാബാദ് ടീമിനായി ഷഹാബ് ഖാൻ 4 വിക്കറ്റ് വീഴ്ത്തി. 156 റൺസ് പിന്തുടർന്ന അബോട്ടാബാദ് 20 ഓവറിൽ 146/9 മാത്രമാണ് നേടാനായത്. ഷാനവാസ് ദഹാനി (3 വിക്കറ്റ്), അൻവർ അലി (2 വിക്കറ്റ്), അഫ്താബ് ഇബ്രാഹിം (2 വിക്കറ്റ്), ഡാനിഷ് അസീസ് എന്നിവർ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.