ഇന്ത്യന്‍ പരിശീലകനാകാനുള്ള ക്ഷണം തള്ളി ഇതിഹാസ താരം; ഇനി ആര്

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയാനിരിക്കെ പുതിയ കോച്ച് ആരായിരിക്കുമെന്ന് ചര്‍ച്ചകള്‍ പൊടി പൊടിപൊടിക്കുകയാണ്. പരിശീലക സ്ഥാനത്തേക്ക് സൂപ്പര്‍ താരങ്ങളെ എത്തിക്കാന്‍ ബി.സി.സി.ഐ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ശ്രീലങ്കന്‍ മുന്‍ നായകനും അവരുടെ എക്കാലത്തെയും മികച്ച കളികാരിലൊരാളുമായ മഹേല ജയവര്‍ധനയേയും പരിശീലക ഓഫറുമായി ബിസിസിഐ ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം.

എന്നാല്‍ ബിസിസിഐയുടെ ഓഫര്‍ ജയവര്‍ധനെ തള്ളിക്കളഞ്ഞെന്നാണ് വിവരം. ശ്രീലങ്കന്‍ ടീമിനെയും ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനേയും പരിശീലിപ്പിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയവര്‍ധനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

India Tour of Sri Lanka: Mumbai Indians head coach Mahela Jayawardene

ജയവര്‍ധനെ വിസമ്മതിച്ചതോടെ ഈ സ്ഥാനത്തേക്ക് കുംബ്ലെയെ കൊണ്ടുവരാന്‍ ബിസിസിഐ നീക്കം നടത്തുന്നെന്നും വിവരമുണ്ട്. 2016-17 സമയത്ത് ഇന്ത്യയുടെ പരിശീലകനായി കുബ്ലെ പ്രവര്‍ത്തിട്ടിട്ടുണ്ട്. എന്നാലന്ന് വിരാട് കോഹ്‌ലിയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് കുബ്ലെയെ മാറ്റി ശാസ്ത്രിയെ കൊണ്ടുവരികയായിരുന്നു.