ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയുടെ തിരിച്ച് വരവ് ഇനിയും വൈകും. മാർച്ച് 22 മുതൽ ആരംഭിക്കുന്ന ഐപിഎലിൽ ആദ്യ മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്തു. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാക്സർ ട്രോഫിയിൽ ഗുരുതരമായ പരിക്കിനെ തുടർന്നാണ് അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.
ബോർഡർ ഗവാക്സർ ട്രോഫിക്ക് ശേഷം ചികിത്സയിലായിരുന്ന താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചു. അതിലൂടെ താരത്തിന് നഷ്ടമായത് ഇംഗ്ലണ്ട് പര്യടനവും, ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുമാണ്. ബുംറയുടെ അഭാവം ഇന്ത്യൻ ടീമിനെ ചാമ്പ്യൻസ് ട്രോഫിയിൽ നന്നായി ബാധിക്കുന്നുണ്ട്, കാരണം എതിർ ടീമുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന താരമാണ് ജസ്പ്രീത് ബുംറ.
നിലവിൽ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) തിരിച്ചുവരാനുള്ള ത്രീവ ശ്രമത്തിലാണ് ബുംറ. അതിനാൽ തന്നെ ഉടനെ മത്സരങ്ങൾക്ക് വേണ്ടി തയാറെടുക്കാൻ താരത്തിന് സാധിക്കില്ല. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ബുംറയ്ക്ക് ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമാകും.
ബുംറ സിഒഇയിൽ ബൗളിംഗ് പുനരാരംഭിചെങ്കിലും തന്റെ പഴയ പൊട്ടെൻഷ്യലിലേക്ക് മുഴുവനായി എത്താൻ താരത്തിന് സാധിച്ചിട്ടില്ല. മാർച്ച് അവസാനവും, ഏപ്രിൽ ആദ്യവും നടക്കുന്ന മത്സരങ്ങളിൽ ബുംറയ്ക്ക് കളിക്കാൻ സാധിക്കില്ല. താരത്തിന്റെ മടങ്ങി വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമും. ജൂണിൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് നായക സ്ഥാനം ഒഴിഞ്ഞാൽ ജസ്പ്രീത് ബുംറയ്ക്കായിരിക്കും ആ സ്ഥാനം ലഭിക്കും.