അവനെ വിട്ടുകളഞ്ഞതില്‍ വിഷമമുണ്ട്; പരിതപിച്ച് കെ.കെ.ആര്‍ കോച്ച് ബ്രണ്ടന്‍ മക്കല്ലം

മെഗാലേലത്തിന്ന് മുന്നോടിയായി യുവതാരം ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലം. ചില താരങ്ങളെയൊക്കെ നഷ്ടമാകുമെന്നും ജീവിതം അങ്ങനെയൊക്കെയാണെന്നും മക്കല്ലം പറഞ്ഞു.

‘ധാരാളം കളിക്കാരെ നഷ്ടപ്പെടാന്‍ പോകുന്നതിനാല്‍ നിങ്ങള്‍ക്ക് എല്ലാം നന്നായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായത് നിരാശാജനകമാണ്. എന്നാല്‍ ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്, വരാനിരിക്കുന്ന ലേലത്തിന് ഞങ്ങള്‍ നന്നായി തയ്യാറാകും’ മക്കല്ലം പറഞ്ഞു.

Was Disappointing To Lose Shubman Gill, Admits KKR Coach Brendon McCullum On Cricketnmore

സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരെയാണ് കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തിയത്. കൈവിട്ട ഗില്ലിനെ ലേലത്തിലൂടെ സ്വന്തമാക്കാനും കൊല്‍ക്കത്തയ്ക്കാവില്ല. താരത്തെ അഹമ്മദാബാദ് ടീം എട്ട് കോടി രൂപയ്ക്ക് ഗില്ലിനെ സ്വന്തമാക്കി.

IPL 2021: Kolkata Knight Riders Coach Brendon McCullum Believes 'Beyond 12 Overs' Is Ideal Batting Position For Andre Russell

അതേസമയം, സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, സുനില്‍ നരൈന്‍ എന്നിവരെ നിലനിര്‍ത്താനുള്ള തീരുമാനത്തെ മക്കല്ലം ന്യായീകരിച്ചു. സുനില്‍ നരെയ്‌നും ആന്ദ്രെ റസലും അവര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് തെളിയിച്ചവരാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ വരുണ്‍ ചക്രവര്‍ത്തിയും മികവ് കാട്ടി. കഴിഞ്ഞ സീസണിലെ കണ്ടെത്തലാണ് വെങ്കടേഷ് അയ്യര്‍. റസലിനെപ്പോലൊരു കളിക്കാരന് പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ നിലനിര്‍ത്തിയത്. ഫോമിലാണെങ്കില്‍ റസല്‍ രണ്ട് ലോകോത്തര കളിക്കാരുടെ ഗുണം ചെയ്യും’ മക്കല്ലം പറഞ്ഞു.