ചെയ്തത് വലിയ മണ്ടത്തരം, കളി ഗുജറാത്തിന്റെ കൈയിൽ വെച്ച് കൊടുത്തതുപോലെയായി ഈ നീക്കം

ഐപിഎൽ 2022-ൽ ഗുജറാത്ത് ടൈറ്റൻസിനോട് (ജിടി) തോറ്റ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ബൗളർമാരെ ഫാഫ് ഡു പ്ലെസിസ് കൈകാര്യം ചെയ്തതിനെ ആകാശ് ചോപ്ര ചോദ്യം ചെയ്തു രംഗത്ത് വന്നു. 170 എന്ന മാന്യമായ സ്കോർ ഉണ്ടായിരുന്നിട്ട് കൂടി ഫാഫ് ബാംഗ്ലൂർ ബൗളറുമാരെ ഉപയോഗിച്ച രീതി മനസിലാകുന്നില്ല എന്നും ആകാശ് പറഞ്ഞു.

ശനിയാഴ്ച (ഏപ്രിൽ 30) ഉച്ചകഴിഞ്ഞ് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി സ്‌കോർ 170/6 എടുത്തിരുന്നു . എന്നിരുന്നാലും, അവരുടെ ബൗളർമാർക്ക് ലക്ഷ്യം പ്രതിരോധിക്കാൻ കഴിഞ്ഞില്ല, ടൈറ്റൻസ് മത്സരം മൂന്ന് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

“ഗുജറാത്ത് ടൈറ്റൻസ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ തുടക്കത്തിൽ ഗ്ലെൻ മാക്സ്വെല്ലിനെ ഇറക്കിയത്. വൃദ്ധിമാൻ സാഹയ്ക്ക് സ്പിന്നിനെതിരെ ഒരു പ്രശ്നവുമില്ല, ശുഭ്മാൻ ഗില്ലിനും ഇല്ല, പിന്നെ എന്തിനാണ് തുടക്കത്തിലേ ആധിപത്യം ഗുജറാത്തിന് നല്കാൻ ഇത്തരം ഒരു നീക്കം നടത്തിയത്.”

“നിരവധി ബൗളർമാരെ ക്രമരഹിതമായി ഉപയോഗിച്ചു, ഷഹബാസും പന്തെറിഞ്ഞു, ഞാൻ പറഞ്ഞു ‘നിങ്ങൾ എന്താണ് ചെയ്യുന്നത്?’ ജോഷ് ഹേസിൽവുഡും മുഹമ്മദ് സിറാജും അവിടെയുണ്ട്, അവരെ ബൗൾ ചെയ്യിപ്പിക്കുക, അവർ നിങ്ങൾക്കായി വിക്കറ്റുകൾ എടുക്കും, അതാണ് എനിക്ക് തോന്നിയത്.”

Read more

ഇന്നലത്തെ തോൽവിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ ടീമിന് മുന്നോട്ട് പോകാൻ സാധിക്കൂ