പെട്ടെന്ന് തിരിച്ചുവരാൻ സാദ്ധ്യതയുള്ള പരിക്ക് മാത്രം അല്ലെ ഉള്ളു, അങ്ങനെ ഇപ്പോൾ വരേണ്ട; ഓസ്‌ട്രേലിയയുടെ അതിബുദ്ധി

പരിക്കേറ്റ റിസർവ് വിക്കറ്റ് കീപ്പർ-ബാറ്റർ ജോഷ് ഇംഗ്ലിസിന് പകരം ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെയും സീമർ നഥാൻ എല്ലിസിനെയും ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആലോചിക്കുന്നതായി ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു.

“2022 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി ജോഷ് ഇംഗ്ലിസിന് പകരക്കാരനായി കാമറൂൺ ഗ്രീനിനെ ഓസ്‌ട്രേലിയൻ ടീമിൽ അംഗീകരിച്ചു,” ഐസിസി പ്രസ്താവനയിൽ പറഞ്ഞു. ഏഴ് ടി20 ഐകൾ കളിച്ചിട്ടുള്ള ഗ്രീൻ, ഗോൾഫ് കളിക്കിടെ വലതുകൈയ്ക്ക് പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ആവശ്യമായി വന്നതിനെത്തുടർന്ന് ഇംഗ്ലിസിന് പകരക്കാരനായി തിരഞ്ഞെടുത്തു.”

ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും മീഡിയം പേസ് ബൗൾ ചെയ്യാനും കഴിയുന്ന ഒരു യഥാർത്ഥ ഓൾറൗണ്ടർ, ഗ്രീൻ കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരെയും ഇന്ത്യക്കെതിരെയും നല്ല ഫോമിലായിരുന്നു. ഇന്ത്യയിലെ തന്റെ കന്നി ടി20 പരമ്പരയിൽ 200-ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറികൾ 23-കാരൻ അടിച്ചുകൂട്ടിയിരുന്നു. 7 ടി20 മത്സരങ്ങൾ കളിച്ച അദ്ദേഹം 136 റൺസും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്.

എന്ത് തന്നെയാലും ഈ പരിക്കില് ഓസ്‌ട്രേലിയയുടെ ഒരു ബുദ്ധിയുണ്ടെന്നാണ് പറയുന്നത്. വേഗം തിരിച്ചുവരൻ സാധ്യതയുള്ള പരിക്കയായിട്ടും വളരെ വേഗം തന്നെ റീപ്ലേസ്‌മെന്റ് ഓസ്ട്രേലിയ ബുദ്ധി കാണിച്ചു. ജോഷിനെക്കാളും പവർ ഹിറ്ററായ താരം ആയ ഗ്രീനിനെ തീരെ സ്‌ക്വാഡിൽ കയറ്റുക വഴി ഓസ്ട്രേലിയ ഉദ്ദേശിക്കുന്നത് സ്കോറിന് നാട്ടിൽ അയാൾ വരുത്തുന്ന വ്യത്യാസം തന്നെയാണ്.