ഗോട്ട് ആണെന്ന് ചില ആരാധകർ കരുതുന്നവർ അയാളുടെ മുന്നിൽപെട്ടാൽ ഒന്നും അല്ലാതെയാകും, ധോണിയും രോഹിതും കോഹ്ലിയുമല്ല; ഐ.പി.എൽ കണ്ട ഏറ്റവും മികച്ച താരം അവനാണ്; വലിയ വെളിപ്പെടുത്തലുമായി കുംബ്ലെ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസം അനിൽ കുംബ്ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ താരമെന്ന നിലയിലും പരിശീലകൻ എന്ന നിലയിലും തിളങ്ങിയ ആളാണ്. ഒരു കളിക്കാരനെന്ന നിലയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ ഭാഗമായിരുന്നു അനിൽ എങ്കിൽ പിന്നീട് പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയെയും പരിശീലിപ്പിച്ചു.

ഈ കാലയളവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി തിളങ്ങിയ അനേകം താരങ്ങളെ കുംബ്ലെ കണ്ടിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിലെ G.O.A.T ആരാണെന്ന ചോദ്യത്തിന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനെ തിരഞ്ഞെടുത്തു. ക്രിസ് ഗെയിലിന്റെ ശൈലിയും ഒരു കളിയിൽ അദ്ദേഹം ഉണ്ടാക്കുന്ന ഇമ്പാക്റ്റും മറ്റാർക്കും അവകാശപ്പെടാൻ സാധ്യതയില്ലെന്ന കാര്യമാണ് കുംബ്ലെ പറയുന്നത്.

“അവയിൽ ധാരാളം ആളുകൾ ഉണ്ട്; ഒരെണ്ണം മാത്രം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. എനിക്ക് തോന്നുന്ന ഒരു പേര് ഗെയ്‌ലിന്റെ ആണ്. അയാൾ ഐ.പി.എലിൽ ഉണ്ടാക്കിയ ഇമ്പാക്ട് മറ്റ് താരങ്ങളെക്കാൾ ഒരുപടി മുന്നിലാണ്. അയാൾ ഉള്ള ടീമിന് പേടിക്കാൻ അധികം ഇല്ല.” കുംബ്ലെ പറഞ്ഞു.

വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐ‌പി‌എൽ) നഗരത്തിലെത്തിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഊഷ്മളമായ സ്വീകരണം കിട്ടി. ക്രിക്കറ്റ് താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും അദ്ദേഹത്തോടൊപ്പം ആരാധകർക്കായി ആർസിബി അൺബോക്‌സ് 2.0 ൽ പങ്കെടുത്തു.

Read more

“മൈ ടൈം വിത്ത് വിരാട്” എന്ന ജിയോ സിനിമാ പ്രോഗ്രാമിൽ വിരാട് കോഹ്‌ലിയ്‌ക്കൊപ്പം വിക്കറ്റുകൾക്കിടയിൽ ഓടിയ അനുഭവത്തെക്കുറിച്ച് ക്രിസ് ഗെയ്ൽ ഇങ്ങനെ സംസാരിച്ചു: “ഞങ്ങൾ തമ്മിൽ നല്ല ധാരണയുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി . ചിലപ്പോൾ ആളുകൾ പറയും ‘ക്രിസ് വിക്കറ്റുകൾക്കിടയിൽ ഓടിയില്ല’. ഞാൻ വിരാടിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ സാമാന്യം കുഴപ്പമില്ലാത്ത രീതിയിൽ ഓടി. ഞങ്ങൾക്ക് ഒമ്പത് (പത്ത്) 100-റൺ പാർട്ണർഷിപ്പുകൾ ഉണ്ട്, ഞങ്ങൾ എത്ര തവണ രണ്ട്, മൂന്ന് റൺസുകൾ ഓടിയെന്ന നോക്കുക . വിക്കറ്റുകൾക്കിടയിൽ ഏറ്റവും വേഗത്തിൽ ഓടിയത് ഞാനായിരുന്നു. ഇത് വളച്ചൊടിക്കരുത്, ”ഗെയ്‌ൽ കൂട്ടിച്ചേർത്തു.