വെറുതെയല്ല ഓരോ സീസണിന്റെയും അവസാനം കരയുന്നതെന്ന് ആർ.സി.ബി മാനേജ്‌മെന്റ്, ടീമിന് വലിയ തിരിച്ചടി; മറ്റൊരു ടീമിനും ഈ ഗതി വരുത്തരുതെന്ന് ബാംഗ്ലൂർ ആരാധകർ; സംഭവം ഇങ്ങനെ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർ‌സി‌ബി) ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ തിരിച്ചടി വാർത്തകളാണ് പുറത്ത് വരുന്നത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസിൽവുഡും ഗ്ലെൻ മാക്‌സ്‌വെല്ലും ടീമിന്റെ ആദ്യ മത്സരങ്ങൾ കളിക്കില്ല എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഇതിൽ ബാംഗ്ലൂരിനെ കൂടുതൽ നിരാശരാക്കുന്നത് ജോഷ് പകുതി സീസണിൽ കളിക്കില്ല എന്ന വാർത്തയാണ്. പരിക്ക് കാരണം ഇത്രയധികം മത്സരങ്ങളിൽ പ്രധാന താരമില്ലാതെ കളിക്കേണ്ട സ്ഥിതി വന്നാൽ അത് ടീമിന് തിരിച്ചടിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഓസ്‌ട്രേലിയയുടെ സമീപകാല ഇന്ത്യൻ പര്യടനത്തിൽ ഹേസിൽവുഡ് ഒരു മത്സരം പോലും കളിച്ചിരുന്നില്ല. പരിക്കിൽ നിന്ന് കരകയറി വരുന്നതേ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആർസിബി ടീമിൽ ചേരുന്നതിന് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ (സിഎ) മെഡിക്കൽ ടീമുമായി കൂടിയാലോചിക്കും.

Read more

മറുവശത്ത്, മാക്‌സ്‌വെല്ലിനെ അവസാനമായി കണ്ടത് ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരയ്‌ക്കിടെയാണ്, എന്നാൽ കാലിന്റെ വലിയ ഒടിവിൽ നിന്ന് അടുത്തിടെ മാത്രം സുഖം പ്രാപിച്ചതിന് ശേഷം ഇതുവരെ പൂർണ്ണ മാച്ച് ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിയിട്ടില്ല താരം. മറ്റൊരു വിദേശ താരമായ വനിന്ദു ഹസരംഗയും ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല. അന്താരാഷ്ട്ര പ്രതിബദ്ധതകൾ കാരണം, ന്യൂസിലൻഡിനെതിരായ ശ്രീലങ്കയുടെ മൂന്ന് മത്സര ടി20 ഐ പരമ്പര അവസാനിക്കുന്ന ഏപ്രിൽ 8 ന് ശേഷം മിസ്റ്ററി സ്പിന്നർ ടീമിൽ ചേരും.