ക്രിക്കറ്റിന് തന്നെ ഇത് നാണക്കേട്, മൊത്തം ക്രിക്കറ്റ് ലോകത്തിനും ഇത് നാണക്കേടാണ്

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് നേരത്തെ പുറത്തായത് നാണക്കേടാണെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. രണ്ട് തവണ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് അയർലൻഡിനോട് കനത്ത തോൽവിക്ക് ശേഷം ടൂർണമെന്റിൽ നിന്ന് പുറത്തായി, അവരുടെ ലോയ്ക്കപ്പ് യാത്ര മൂന്ന് മത്സരങ്ങൾ മാത്രം നീണ്ടുനിന്നു.

ഹോബാർട്ടിൽ സ്‌കോട്ട്‌ലൻഡിനെതിരായ ഓപ്പണിംഗ് തോൽവിക്ക് ശേഷം, വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ ഒരു വിജയം നേടി, പിന്നാലെ നിർണായക മത്സരത്തിൽ അയർലൻഡിനോട് പരാജയപ്പെട്ടു.

“ഇത് ഒരു നാണക്കേടാണ്,” ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ഓപ്പണിംഗ് സൂപ്പർ 12 മത്സരത്തിന് മുന്നോടിയായി SCG യിൽ പോണ്ടിംഗ് പറഞ്ഞു. “ഇത് അവരുടെ ക്രിക്കറ്റിന് വളരെ മോശമാണ്. ഇത്ര അധികം കഴിവുള്ള താരങ്ങൾ ഉണ്ടായിട്ടും ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ ആർക്ക് വിശ്വസിക്കാൻ സാധിക്കും.

“അവരുടെ പ്രധാന കളിക്കാരിൽ ഒരാൾ ലോകകപ്പ് കളിക്കാൻ കൃത്യ സമയത്ത് ഫ്ലൈറ്റ് കയറുന്നില്ല. അവര്ക് ഇതൊന്നും വിഷയം അല്ലാത്ത പോലെ തോന്നുന്നു, അവരുടെ കളിക്കളത്തിലെ ഭക്ഷ അതാണ് സൂചിപ്പിക്കുന്നത്.”

വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ഒരു സൂപ്പർ 12 രസമാകില്ലെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.