'ഇത് അനുഭവിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്'; പോസ്റ്റുമായി സപ്‌ന ഗില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി സപ്ന ഗില്‍. ‘ ജീവിതം എന്നതു പരിഹരിക്കാനുള്ളൊരു പ്രശ്‌നമല്ല, മറിച്ച് അനുഭവിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്’ എന്ന്് ഇന്‍സ്റ്റഗ്രാമിലെ പുതിയ ചിത്രത്തിനു ക്യാപ്ഷനായി സപ്ന ഗില്‍ കുറിച്ചു.

പൃഥ്വി ഷായെ മര്‍ദിച്ച കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി അറസ്റ്റിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ സപ്ന ഗില്‍ രംഗത്തുവന്നിരുന്നു. ചിലര്‍ തന്നെ തല്ലിയെും അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെും സപ്ന ഗില്‍ ആരോപിച്ചു. കോടതിയില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിാലെയാണ് സപ്ന ഗില്‍ കൂടുതല്‍ ആരോപണങ്ങളുയര്‍ത്തിയത്.

ഞങ്ങള്‍ ആരെയും തല്ലിയിട്ടില്ല. അവര്‍ തെറ്റായ ആരോപണങ്ങളാണ് പ്രയോഗിക്കുന്നത്. സെല്‍ഫിയെടുക്കാനൊന്നും ഞാന്‍ ആരോടും അനുവാദം ചോദിച്ചിട്ടില്ല. ഞങ്ങള്‍ അവിടെ ഒരു വിഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ എന്റെ സുഹൃത്തിനെ ആക്രമിക്കുന്നതു കണ്ടത്.

ഞാന്‍ പോയി അവരെ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ എന്നെ ബേസ്ബോള്‍ ബാറ്റുകൊണ്ടാണ് അവര്‍ മര്‍ദിച്ചത്. ചിലര്‍ എന്നെ തല്ലി, അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. ആ സമയത്ത് അവര്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു, നല്ല പോലെ കുടിച്ചിട്ടുമുണ്ട്.

വിമാനത്താവളത്തില്‍വച്ചാണ് ഞങ്ങള്‍ അവരെ തടഞ്ഞത്. ആളുകളെ വിളിച്ചുകൂട്ടി രക്ഷപെടാനായിരുന്നു പൃഥ്വി ഷായുടേയും സുഹൃത്തിന്റേയും ശ്രമം. പിന്നീട് അവര്‍ ഞങ്ങളോടു മാപ്പു പറഞ്ഞു- സപ്ന ഗില്‍ ആരോപിച്ചു.