ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയിട്ടും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ റുതുരാജ് ഗെയ്ക്വാദിന് പിന്തുണയുമായി രവിചന്ദ്രന്‍ അശ്വിന്‍.
ഇന്ത്യന്‍ ടീമില്‍ സ്ഥാനങ്ങള്‍ക്കായുള്ള മല്‍സരം കടുത്തതാണെന്നും പോരാട്ടം തുടരണമെന്നും സിഎസ്‌കെയിലെ തന്റെ മുന്‍ സഹതാരത്തെ അശ്വിന്‍ ഓര്‍മിപ്പിച്ചു. ഒരു സ്റ്റാന്‍ഡ്ബൈ ഓപ്ഷനായി പോലും റുതുരാജിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. ബി സി സി യുടേത് പക്ഷപാത നിലപാടാണെന്നും അശ്വിൻ ഓർമിപ്പിച്ചു.
Read more
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.







