സാരമില്ല കേട്ടോ വിഷമിക്കേണ്ട, എടാ ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലെ; ടോസിനിടയിൽ ചിരിപ്പിച്ച് ധവാൻ; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിന് ആവേശകരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ചെന്നൈ- ഗുജറാത്ത് മത്സരത്തിൽ നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നിൽ ഗുജറാത്ത് ജയിച്ചുകയറിയപ്പോൾ കഴിഞ്ഞ വര്ഷത്തേതിന് സമാനമായ രീതിയിൽ ഉള്ള തുടക്കം ഹാർദിക്കിനും കൂട്ടർക്കും കിട്ടിയത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത ഇതുവരെ കിരീടം നേടാൻ ഭാഗ്യം കിട്ടാതെ പോയ പഞ്ചാബ് കിങ്സിന് നേരിടുമ്പോൾ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കൊൽക്കത്തയ്ക്ക് എതിരെ മികച്ച തുടക്കമാണ് പഞ്ചാബിന് കിട്ടിയിരിക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 10 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണ് ടിടീം. ശിഖർ ധവാൻ- രാജപാക്‌സെ സഖ്യമാണ് ക്രീസിൽ ഉള്ളത്.

ടോസിൽ തന്നെ നടന്ന ഒരു സംഭവം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. കളിക്കളത്തിലായാലും പുറത്തായാലും ധവാൻ എപ്പോഴും ലൈവ് ആണ്. കെകെആർ വിജയിച്ച് ഫീൽഡിംഗ് തിരഞ്ഞെടുത്ത ശേഷമാണ് സംഭവം നടന്നത്. ബ്രോഡ്കാസ്റ്റർ മുരളി കാർത്തിക്കുമായി സംസാരിക്കുമ്പോൾ, പഞ്ചാബ് നായകനോട് തന്റെ നാല് വിദേശ കളിക്കാരെക്കുറിച്ച് പറയാൻ പറഞ്ഞു. മറുപടിയായി, ധവാൻ അവരിൽ മൂന്നുപേരെ – ഭാനുക രാജപക്‌സെ, നഥാൻ എല്ലിസ്, സാം കറാൻ – പേരെടുത്തു, എന്നാൽ നാലാമന്റെ പേര് നൽകാൻ കഴിഞ്ഞില്ല. പക്ഷേ, കാർത്തിക്കിനെയും എല്ലാവരേയും ചിരിപ്പിച്ചിട്ട് ധവാൻ ഇങ്ങനെ പറഞ്ഞു- ” സാരമില്ല വിഷമിക്കേണ്ട”

Read more

സാധാരണ ചോദ്യം ചോദിക്കുന്ന ആൾ പറയുന്ന മറുപടി ധവാൻ തന്നെ പറയുക ആയിരുന്നു. ധവാൻ മറന്ന് പോയ പേര് സിബാവെ താരം സിക്കന്ദർ റാസയുടെ ആയിരുന്നു എന്തായാലും മികച്ച പ്രകടനം നടത്തി മുന്നേറുന്ന ടീം 200 റൺസിന് മുകളിൽ ഒരു സ്കോറാണ് പ്രതീക്ഷിക്കുന്നത്.