ബഞ്ച് സ്ട്രെങ്ത് കൂടുതലുള്ള ഇന്ത്യയുടെ അവസ്ഥ ആണോ ബഞ്ചിന്റെ കാലൊടിഞ്ഞ ഞങ്ങളുടെ അവസ്‌ഥ; നിരാശയോടെ നിക്കോളാസ് പൂരൻ

വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയുടെ മാച്ച് വിന്നർമാരെ വെല്ലുവിളിക്കാൻ തന്റെ ടീമിന് കഴിയുമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് വൈറ്റ് ബോൾ ക്യാപ്റ്റൻ നിക്കോളാസ് പൂരൻ. ജൂലൈ 22 ന് ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20യിലും ഇരു രാജ്യങ്ങളും പങ്കെടുക്കും.

സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശിനെതിരെ 3-0ന് നാണംകെട്ട തോൽവിയുടെ പിൻബലത്തിലാണ് കരീബിയൻ ടീം ഏകദിന പരമ്പരയിൽ ഇറങ്ങുന്നത്. ഈ വർഷമാദ്യം പാക്കിസ്ഥാനെതിരെയും ഇന്ത്യക്കെതിരെയും അവർക്ക് ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചിരുന്നില്ല.

മെയ് മാസത്തിൽ കീറൺ പൊള്ളാർഡ് വിരമിച്ചതിനെ തുടർന്ന് പരിമിത ഓവർ ഫോർമാറ്റുകളിൽ പൂരനെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനായി നിയമിച്ചു. നെതർലൻഡ്‌സിനെതിരെ 3-0 ന് ഹോം ഗ്രൗണ്ടിൽ നിന്ന് വിജയിച്ചാണ് അദ്ദേഹം നായകൻ എന്ന നിലയിൽ തുടങ്ങിയത്.

പര്യടനത്തിനിടയിൽ ഇന്ത്യൻ ടീമിനെ വെല്ലുവിളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ നിക്കോളാസ് പൂരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു:

“അവർക്ക് ഓൾ റൌണ്ട് റോൾ ചെയ്യാൻ കഴിയുന്ന ദശലക്ഷക്കണക്കിന് കളിക്കാർ ഉണ്ട്. അവർക്ക് മികച്ച മാച്ച് വിന്നറുമാർ ഉണ്ട്. ഫ്ളോറിഡയിലും ഇവിടെയും അവരെ വെല്ലുവിളിക്കാൻ സാധിക്കും. ഒരു ഗ്രൂപ് എന്ന നിലയിൽ ഞങ്ങൾക്ക് ഇതൊരു അനുഭവം തന്നെ ആയിരിക്കും.”

Read more

മൂന്ന് മത്സരങ്ങളുള്ള ഏകദിനത്തിനുള്ള 13 അംഗ ടീമിനെ വെസ്റ്റ് ഇൻഡീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.