IPL 2025: നിന്ന് വിയർക്കാതെ ഇറങ്ങി പോടാ ചെക്കാ, അമ്പയറുമായി തർക്കിക്കുന്നതിനിടെ ചെന്നൈ താരങ്ങളുമായി കൊമ്പുകോർത്ത് ടിം ഡേവിഡ്; വീഡിയോ കാണാം

ശനിയാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 മത്സരത്തിൽ ഡിആർഎസ് വിവാദത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വമ്പൻ ബാറ്റ്‌സ്മാൻ ടിം ഡേവിഡ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായിട്ടും ഡെവാൾഡ് ബ്രെവിസുമായിട്ടും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി.

ആർസിബി ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്നപ്പോൾ ചെന്നൈ ബാറ്റിംഗിൽ ആയുഷ് മഹാത്രെ എന്ന 17 വയസുകാരൻ നടത്തിയ താണ്ഡവും തന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച ജഡേജയും ചേർന്ന് ചെന്നൈ ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ 94 റൺ എടുത്ത ആയുഷ് മഹാത്രെ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. അപ്പോഴും ചെന്നൈ തന്നെ ആയിരുന്നു മത്സരത്തിൽ മുമ്പിൽ. ലുങ്കി എൻഗിഡി എറിഞ്ഞ 17-ാം ഓവറിലെ രണ്ടാം പന്തിൽ ആണ് താരം മടങ്ങിയത്. തൊട്ടുപിന്നാലെയാണ് ബ്രെവിസ് ക്രീസിൽ എത്തിയത്.

ദക്ഷിണാഫ്രിക്കൻ താരം എറിഞ്ഞ ഫുൾടോസ് ബ്രെവിസിൻറെ ബാറ്റിൽ തട്ടാതെ പാഡിൽ പതിച്ചു. അമ്പയർ ആകട്ടെ ബാംഗ്ലൂർ താരങ്ങളുടെ അപ്പീലിന് പിന്നാലെ അത് ഔട്ട് വിധിച്ചു. ബ്രെവിസും ജഡേജയും ആ സമയം കൊണ്ട് രണ്ട് റൺ പൂർത്തിയാക്കിയിരുന്നു. ഇരുവരും ആലോചിച്ച് റിവ്യൂ എടുക്കുന്ന തീരുമാനിച്ചപ്പോൾ ഡിആർഎസ് എടുക്കാനുള്ള സമയമായ 15 സെക്കന്റ് കഴിഞ്ഞെന്ന് അമ്പയർ പറഞ്ഞു. ചെന്നൈ താരങ്ങൾ പറഞ്ഞ് നോക്കിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. സാധാരണ കാണിക്കാറുള്ള ടൈമർ ബിഗ് സ്ക്രീനിൽ കാണിച്ചതും ഇല്ല. എന്തായാലും ബ്രെവിസ് പുറത്തായി.

ബ്രെവിസ് പുറത്തുന്നതിന് മുമ്പ് അമ്പയറുമായി തർക്കിച്ചു നോക്കി എങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടയിലാണ് ടിം ഡേവിഡ് എത്തി അമ്പയറുമാരുമായി ചേർന്ന് ജഡേജയോടും ബ്രെവിസിനോടും തർക്കിച്ചത്. ബ്രെവിസ് ഔട്ട് ആണെന്ന് വാദിച്ചത് ഡേവിഡ് ജഡേജയോട് തർക്കിക്കുമ്പോൾ ചെന്നൈ താരവും വിട്ടുകൊടുക്കാതെ പ്രതികരിക്കുന്നതും കാണാൻ സാധിച്ചു.

എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read more