ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് ബിസിസിഐ നിര്‍ത്തിവച്ചിരുന്നു. രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല എന്ന് പറഞ്ഞാണ് ലീഗ് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തം അറിയിച്ചത്. അതേസമയം ഐപിഎലില്‍ ബാക്കിയുളള മത്സരങ്ങള്‍ ഇനി ഏത് സമയത്തായിരിക്കും നടത്തുകയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്.
സെപ്റ്റംബര്‍ മാസത്തില്‍ എഷ്യാകപ്പിന് പകരം ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കാനുളള സാധ്യത കുറവായതിനാല്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍ ആവാന്‍ സാധ്യതയുണ്ട്. മുന്‍പ് യുഎഇ വേദിയായി പരിഗണിച്ച് ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇനി അതും നടന്നേക്കില്ല.
Read more
അതിനാല്‍ ഐപിഎല്‍ നടത്താന്‍ എറ്റവും ഉചിതമായ സമയം സെപ്റ്റംബര്‍ മാസമാവും. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ബിസിസിഐയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ഐപിഎലില്‍ പത്തിലധികം മത്സരങ്ങള്‍ ഇനിയും നടക്കാനുണ്ട്. മെയ് അവസാനം വരെ ആയിരുന്നു ഐപിഎല്‍ 2025 നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.