ഇന്നലെ രാത്രി നടന്ന പോരിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മിന്നുന്ന വിജയം നേടി 2025 ലെ ഐപിഎൽ സീസണിലെ അവസാന പ്ലേഓഫ് ബർത്ത് മുംബൈ ഇന്ത്യൻസ് ഉറപ്പിച്ചു. തുടക്കത്തിലെ തകർച്ചക്ക് ശേഷം മുംബൈ കരകയറ്റിയ സൂര്യകുമാർ യാദവ് വെറും 44 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസ് നേടി ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചു. എന്തായാലും മത്സരത്തിന് ശേഷം അവതാരകനായ ഹർഷ ഭോഗ്ലെയ്ക്ക് ഒപ്പമുള്ള ഹൃദയസ്പർശിയായ രംഗത്തിലൂടെ സൂര്യകുമാർ വീണ്ടും തരംഗമായി എന്ന് പറയാം.
മത്സരശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ ചാറ്റൽ മഴ പെയ്തപ്പോൾ, സംസാരിക്കുന്നതിനിടയിൽ സൂര്യകുമാർ യാദവ് തന്റെ കുട ഭോഗ്ലെയുമായി പങ്കിടുക ആയിരുന്നു. ഭോഗ്ലെ ആകട്ടെ സന്തോഷത്തോടെ അത് സമ്മതിച്ചു. 2025 ലെ ഐപിഎല്ലിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കാതെ 13 മത്സരങ്ങൾക്ക് ശേഷം സൂര്യകുമാർ ഇന്നലത്തെ മത്സരത്തോടെ ആ നേട്ടവും സ്വന്തമാക്കി.
അതേസമയം സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവ് സീസണിലെ ടോപ് റൺ സ്കോറർമാരിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. നിലവിൽ താരം 583 റൺ നേടിയിട്ടുണ്ട്.
ഇന്നലത്തെ മത്സരത്തിലേക്ക് വന്നാൽ മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ സാധിച്ചുള്ളൂ. 59 റൺസിനാണ് മുംബൈയുടെ വിജയം. 39 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. ഇതോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ മാറുകയും ചെയ്തു.
Ever seen a post-match interview like this? ☂😉
P.S. – A special shoutout by @surya_14kumar for his POTM award 🫶💙#TATAIPL | #MIvDC | @mipaltan pic.twitter.com/BaVjhGSkix
— IndianPremierLeague (@IPL) May 21, 2025
Read more