IPL 2024: ടി20 ലോകകപ്പില്‍ കോഹ്‌ലി കളിക്കേണ്ട പൊസിഷനും കളിക്കേണ്ട രീതിയും വ്യക്തം

വിരാട് കോഹ്ലി എന്തായാലും ലോകകപ്പ് കളിക്കുമെന്ന് ഉറപ്പായിരിക്കെ കോഹ്ലി കളിക്കേണ്ട പൊസിഷനും കളിക്കേണ്ട രീതിയും വ്യക്തമാണ്. ഓപ്പണര്‍ ആയിറങ്ങി പവര്‍ പ്ലെ മുതലാക്കുക, പവര്‍ പ്ലെക്ക് ശേഷം ഫ്‌ലോ ബ്രേക്ക് ചെയ്യാതെ അറ്റാക്കിങ് ക്രിക്കറ്റ് തന്നെ കളിക്കുക.

പവര്‍ പ്ലെയില്‍ ഒരു ബാറ്റിംഗ് തകര്‍ച്ച സംഭവിക്കാത്ത പക്ഷം കോഹ്ലി ഇന്ത്യന്‍ ടീമില്‍ ഒരേ മോഡില്‍ പോസിറ്റീവ് ഇന്റന്റോടെ തന്നെ കളിക്കേണ്ട ബാറ്ററാണ്. ആര്‍ സി ബി ക്ക് വേണ്ടി കളിക്കുന്നത് പോലെയൊരു നീണ്ട ഇനിങ്‌സുകള്‍ ആവശ്യമേയില്ല.

ആദ്യത്തെ 14 പന്തില്‍ 22,32 പന്തില്‍ 50, പിന്നെ നേരിടുന്ന 15 പന്തില്‍ 42 റണ്‍സ്. അവസാനം ടെറിഫിക് ആക്‌സിലറേഷനാണ് സാധിച്ചെടുക്കുന്നത്. പക്ഷെ ഈ അവസാന 15 പന്തിലെ ആക്‌സിലറേഷന്‍ സാധിക്കാത്ത പക്ഷം അത് പലപ്പോഴും പ്രശ്‌നമാകും എന്നേയുള്ളൂ. അതീ രീതിയില്‍ കളിക്കുന്ന എല്ലാ ടി ട്വന്റി ബാറ്റര്‍മാര്‍ക്കും ബാധകമായ കാര്യവുമാണ്.

ഔട്ട് സ്റ്റാന്‍ഡിങ് സ്‌ട്രോക്കുകളുടെ ഒരു എക്സിബിഷനാണ് കോഹ്ലി നല്‍കുന്നത് അര്‍ഷ് ദീപിനെതിരെ കളിച്ച ഒരു അപ്പര്‍ കട്ട്, സാം കരന്റെ സ്ലോവര്‍ ബോള്‍ പിക്ക് ചെയ്‌തൊരു തകര്‍പ്പന്‍ സ്ട്രയിറ്റ് ഹിറ്റ്, സ്പിന്നര്‍ക്കെതിരെ അഗ്രസ്സീവ് സ്ലോഗ് സ്വീപ്‌സ്, സൂപ്പര്‍ബ് ടൈമിംഗ് & ക്‌ളീന്‍ കണക്ഷന്‍.സ്‌ട്രൈക്ക് റേറ്റ് 195. നാലാം തവണ ഐ പി എല്ലില്‍ 600 റണ്‍സ് ക്രോസ് ചെയ്യുന്നു. ടോപ് ഇന്നിങ്ങ്‌സ് ഫ്രം കിംഗ് കോഹ്ലി..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more