IPL 2024: പോയതിനെക്കാൾ വലുത് ആണല്ലോ വന്നിരിക്കുന്നത്, പരിക്കേറ്റ മിച്ചൽ മാർഷിന് പകരം ഡൽഹിയിൽ എത്തിയത് കിടിലൻ താരം; ഇനി കളികൾ വേറെ ലെവൽ

പരിക്കേറ്റ മിച്ചൽ മാർഷിന് പകരക്കാരനായി അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ ഗുൽബാദിൻ നായിബിനെ ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ 2024 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഉൾപ്പെടുത്തി. സീം ബൗളിംഗ് ഓൾറൗണ്ടർ തൻ്റെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ക്യാപിറ്റൽസചേരും. ഓസീസ് ക്രിക്കറ്റ് താരത്തിന് പകരക്കാരൻ എന്ന നിലയിൽ ഉള്ള സൈനിങ്‌ എന്തായാലും ഡൽഹിക്ക് ഗുണം ചെയ്യും.

ടൂർണമെൻ്റിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ മാർഷിന് വെറും നാല് മത്സരങ്ങളിൽ നിന്ന് 15.25 ശരാശരിയിൽ 61 റൺസ് മാത്രമാണ് നേടിയത്. ഒരു വിക്കറ്റ് മാത്രം നേടിയ താരത്തിന്റെ പ്രകടനം അതിദയനീയം തന്നെ ആയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം താരം ഓസ്‌ട്രേലിയക്ക് മടങ്ങി. ഏപ്രിൽ 22 ന് അദ്ദേഹത്തെ ഡൽഹി ഒഴിവാക്കുക ആയിരുന്നു.

2019 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ്റെ ക്യാപ്റ്റനായിരുന്ന നായിബ് ഇതുവരെ ദേശീയ ടീമിനായി 82 ഏകദിനങ്ങളിലും 65 ടി20 കളിലും കളിച്ചിട്ടുണ്ട്. 126 ടി20കളിൽ, 32-കാരൻ 70 വിക്കറ്റ് വീഴ്ത്തുകയും 1626 റൺസ് നേടുകയും ചെയ്തു, ആരോഗ്യകരമായ 131.44 സ്ട്രൈക്ക് നാട്ടിലാണ് താരം കളിക്കുന്നത്.

ഇന്ത്യയിൽ കളിച്ചതിൻ്റെ മാന്യമായ അനുഭവപരിചയം ഉള്ളതിനാൽ, ഡൽഹിക്ക് നായിബ് ഒരു സഹായകമായിരിക്കണം.