IPL 2024: 453 ദിവസത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തി പന്ത്, പക്ഷേ ടോസ് ഭാഗ്യമില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ നായകന്‍ ശിഖര്‍ ധവാന്‍ ബോളിംഗ് തിരഞ്ഞെടുത്തു. ഒന്നര വര്‍ഷത്തിന് ശേഷം റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന മത്സരമാണിത്.

കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ റിഷഭ് 453 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. അതുകൊണ്ടുതന്നെ ഡല്‍ഹി ആത്മവിശ്വാസത്തോടെയാവും ഇറങ്ങുക. രണ്ട് ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: ശിഖർ ധവാൻ (C), ജോണി ബെയർസ്റ്റോ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ (W), ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, ശശാങ്ക് സിംഗ്

Read more

ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഷായ് ഹോപ്പ്, റിഷഭ് പന്ത് (w/c), റിക്കി ഭുയി, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, സുമിത് കുമാർ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ഇഷാന്ത് ശർമ.