IPL 2024: ജയ്‌സ്വാളും ഗില്ലും ഹാർദിക്കും അല്ല, അവനെ എനിക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കാണണം; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് യുവരാജ് സിംഗ്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനേഴാം സീസണിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് നിരീക്ഷിക്കുന്നു. അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, ശിവം ദുബെ എന്നിവരെ കുറിച്ച് അദ്ദേഹം പലപ്പോഴും ട്വീറ്റ് ചെയ്യാറുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഏറ്റവും പുതിയ ഐപിഎൽ 2024 മത്സരത്തിൽ, അഭിഷേകും ശിവവും തങ്ങളുടെ ക്ലാസ് കാണിച്ചു മുന്നേറുകയാണ്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ ആക്രമണോത്സുകമായി ബാറ്റ് ചെയ്‌ത ദുബെ ട്രാക്കിൻ്റെ മന്ദത തൻ്റെ കളിയെ ബാധിക്കാൻ അനുവദിച്ചില്ല. 24 പന്തിൽ 4 സിക്‌സും 2 ഫോറും സഹിതം 45 റൺസാണ് അദ്ദേഹം നേടിയത്. മറുവശത്ത് അഭിഷേക് ആകട്ടെ ചെന്നൈയെ തകർത്തെറിഞ്ഞ് 12 പന്തിൽ 4 സിക്‌സും 3 ഫോറുമടക്കം 37 റൺസെടുത്തു.

ശിവം ദുബെയെ അഭിനന്ദിച്ചുകൊണ്ട് യുവി പറഞ്ഞത് ഇങ്ങനെയാണ്:“ശിവം ഡൂൺ അനായാസം കളം നിറയുന്നു !! ലോകകപ്പ് ടീമിൽ അദ്ദേഹം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഗെയിം ചേഞ്ചർ ആകാനുള്ള കഴിവ് അവനുണ്ട്” അദ്ദേഹം എഴുതി. ചെന്നൈ ടീമിൽ എത്തിയത് മുഴുവൻ താരത്തിന് അത്ര നല്ല സമയം അല്ല. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം കരിയറിൽ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, പക്ഷേ സിഎസ്‌കെ അവനെ വാങ്ങിയത് മുതൽ താരത്തിന് ഇപ്പോൾ മികച്ച സമയമാണ്.

2023-ൽ കിരീടം നേടിയ ചെന്നൈക്കായി 400-ലധികം റൺസ് നേടിയ അദ്ദേഹം അതിനുശേഷം ഇന്ത്യൻ ടീമിനായി കളിച്ചു. ജൂണിൽ നടക്കുന്ന ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലേക്കും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേക്കും പോകുന്ന ടീമിൽ താരവും ഉൾപ്പെടാൻ സാധ്യതയുണ്ട് .