IPL 2024: സഞ്ജുവിനോട് ഞാൻ നിരന്തരമായി അത് ചോദിച്ചു, എന്നാൽ നായകൻ എന്നെ വിലക്കി: റിയാൻ പരാഗ്

രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ (LSG) ജയ്പൂരിൽ നടന്ന തങ്ങളുടെ കളി മാറ്റിമറിച്ച കൂട്ടുകെട്ടിനിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും സഞ്ജു നൽകിയ ഉപദേശത്തെക്കുറിച്ചും പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ഇരുവരും 49/2 എന്ന വിഷമഘട്ടത്തിൽ നിൽക്കുകയും സഞ്ജുവുമായി കൈകോർക്കുകയും 59 പന്തിൽ 97 റൺസ് കൂട്ടിച്ചേർത്തു ടീമിനെ മികച്ച നിലയിൽ എത്തിക്കുകയും ചെയ്തു. 29 പന്തിൽ മൂന്ന് സിക്സുകൾ ഉൾപ്പടെ മിന്നുന്ന 43 റൺസുമായി പരാഗ് നാലാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഐപിഎല്ലിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പുറത്തിറക്കിയ ഒരു വീഡിയോയിൽ, വിക്കറ്റിൻ്റെ സ്വഭാവം കാരണം സഞ്ജു തൻ്റെ സഹജാവബോധം നിയന്ത്രിക്കാൻ സഹായിച്ചതെങ്ങനെയെന്ന് പരാഗ് ഓർമ്മിച്ചു.

“ഇന്ന് സഞ്ജു ഭയ്യയ്‌ക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ, ഞാൻ കുറച്ച് ഷോട്ടുകൾ കളിക്കാൻ നോക്കി ‘സഞ്ജു ഭയ്യാ, ഞാനൊന്ന് അടിക്കട്ടെ’ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹത്തെ ഞാൻ നിരന്തരം ശല്യം ചെയ്‌ത്‌ ‘ഇല്ല, ഇല്ല, ഇന്നത്തെ വിക്കറ്റ് അത്ര എളുപ്പമല്ല’ എന്ന മട്ടിലായിരുന്നു ആദർഹം. ഞങ്ങൾ ഇവിടെ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും പിച്ചിന്റെ സ്വഭാവം ഒരുപാട് മാറിയിരുന്നു. സഞ്ജു ഭായ് അത് മനസിലാക്കിയാണ് ഇങ്ങനെ ഒരു നീക്കം നടത്തിയത്.” പരാഗ് പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേർത്തു:

“എനിക്ക് സഞ്ജു ഭായിയുടെ ഉപദേശം ഇല്ലായിരുന്നെങ്കിൽ പണി കിട്ടുമായിരുന്നു. ഞാൻ വീദേശിയടിക്കാൻ ശ്രമിച്ച് പണി മേടിക്കുമായിരുന്നു. എന്തായാലും ഞങ്ങൾക്ക് കാര്യങ്ങൾ എല്ലാം അനുകൂലമായി. അദ്ദേഹവുമായിട്ടുള്ള എന്റെ കൂട്ടുകെട്ട് ഞങ്ങളുടെ വിജയത്തിൽ അതിനിർണായക പങ്കാണ് വഹിച്ചത്” പരാഗ് പറഞ്ഞു.

കെ എൽ രാഹുലിൻ്റെയും നിക്കോളാസ് പൂരൻ്റെയും വെല്ലുവിളി ഉണ്ടായിരുന്നിട്ടും, 2024 ലെ ഐപിഎൽ കാമ്പെയ്ൻ നല്ല്ല രീതിയിൽ തുടങ്ങാൻ ടീമിന് സാധിച്ചു. ലഖ്‌നൗവിനെതിരായ മത്സരം 20 റൺസിന് സഞ്ജുവും സംഘവും ജയിച്ച് കയറി. രാജസ്ഥാൻ മുന്നോട്ട് വെച്ച 194 റൺസിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ ആയുള്ളു.