ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ മികച്ച ഫോം തുടരുകയാണ്. ടീമിന്റെ ഏറ്റവും പുതിയ വിജയത്തിൽ ഹാട്രിക് നേടിയിട്ടും മാച്ച് ബോൾ റൊണാൾഡോ നേടിയിരുന്നില്ല. സാധാരണ ഫുട്‍ബോളിൽ ഹാട്രിക്ക് നേടിയാൽ താരങ്ങൾ മാച്ച് ബോളുമായി മടങ്ങുന്നത് ഫുട്‍ബോളിലെ പതിവ് കാഴ്ചയാണ്

ശനിയാഴ്ച (മെയ് 4), സൗദി പ്രോ ലീഗിൽ അൽ-വെഹ്ദയ്‌ക്കെതിരെ റൊണാൾഡോയുടെ ടീം 6-0 ന് ഉജ്ജ്വല വിജയം പൂർത്തിയാക്കി. അഞ്ചാം മിനിറ്റിൽ അൽ-നാസറിന് വേണ്ടി സ്‌കോറിംഗ് തുറന്നതും തുടർന്ന് 12 , 52 മിനിറ്റുകളിൽ കൂടി ഗോൾ നേടി റൊണാൾഡോ പെർഫെക്റ്റ് ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.

ഹാട്രിക് സ്‌കോറർ മാച്ച് ബോൾ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവാണെങ്കിലും, മാച്ച് ഒഫീഷ്യൽസ് വാഗ്ദാനം ചെയ്തപ്പോൾ റൊണാൾഡോ അത് സ്വീകരിക്കാൻ വിസമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മൂന്ന് ഗോളുകളുടെ താരം 66-ാം ഹാട്രിക്ക് നേട്ടവും സ്വന്തമാക്കി. 40 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും 12 അസിസ്റ്റുകളും നേടിയ അദ്ദേഹം ഈ സീസണിൽ ഗോൾ സ്‌കോറിംഗ് ഫോം തുടരുന്നു.

എന്നിരുന്നാലും, ലീഗ് കിരീടത്തെ സംബന്ധിച്ചിടത്തോളം റൊണാൾഡോയുടെ സീസൺ നിരാശാജനകമായ രീതിയിലാണ് അവസാനിച്ചത്. നിലവിൽ, അൽ-നാസർ ലീഗ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്, ഒരു കളി കുറവ് കളിച്ച അൽ-ഹിലാലിനെക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണ്.

സീസൺ അവസാനിക്കാൻ നാല് മത്സരങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ, റൊണാൾഡോയും കൂട്ടരും രണ്ടാം സ്ഥാനത്തിനായിട്ടാണ് ശ്രമിക്കുന്നത്. മത്സരത്തിൽ മാച്ച് ബോൾ കിട്ടുമ്പോൾ അതിൽ റഫറിമാരോട് അതിൽ ഒപ്പുവെച്ചിട്ട് സ്റ്റാഫിൽ ഒരാൾക്ക് കൈമാറാനാണ് റൊണാൾഡോ പറയുന്നത്.