ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ഇന്ത്യ പുതിയ പരിശീലകനായുള്ള തിരിച്ചിലിലാണ്. ഇതിന്റെ ഭാഗമായി ബിസിസിഐ മുന്‍ താരം ഗൗതം ഗംഭീറിനെ സമീപിച്ചിരുന്നു. ഗൗതം ഗംഭീറിനൊപ്പം ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെയുമാണ് ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനാകാനുള്ള മത്സരത്തില്‍ മുന്നില്‍. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ദ്രാവിഡിന്റെ അഭാവത്തില്‍, ഗംഭീറും ജയവര്‍ധനയും ഇന്ത്യയുടെ പുതിയ ഹെഡ് കോച്ചാകാന്‍ സാധ്യതയുള്ളവരില്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിട്ടാണ് ഗംഭീര്‍ ബന്ധപ്പെട്ടിരുന്നു. ഈ സീസണില്‍ ഫ്രാഞ്ചൈസി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. 2012ലും 2014ലും ക്യാപ്റ്റനായി രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ കെകെആറിനൊപ്പം ജോലി ഏറ്റെടുക്കുന്നതിന് മുമ്പ്, ഗംഭീര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി സഹകരിച്ച് അവരുടെ ബാക്ക്-ടു-ബാക്ക് ഐപിഎല്‍ പ്ലേഓഫ് യോഗ്യതയില്‍ വലിയ പങ്കുവഹിച്ചു.

ജയവര്‍ധനയാകട്ടെ, മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് തലവനും ലോകമെമ്പാടുമുള്ള വിവിധ ലീഗുകളിലെ ഫ്രാഞ്ചൈസി ടീമുകളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട് മുമ്പ് എംഐയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2017, 2019, 2020 വര്‍ഷങ്ങളില്‍ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടി.

ദ്രാവിഡുമായി കഴിഞ്ഞ വര്‍ഷം ബിസിസിഐ 2024 ടി20 ലോകകപ്പ് വരെ നീട്ടിയ കരാര്‍ അടുത്ത മാസം അവസാനിക്കും. പുതിയ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ബിസിസിഐ കഴിഞ്ഞയാഴ്ച ഒരു പരസ്യം പുറത്തിറക്കി. ദ്രാവിഡിന് തുടരണമെങ്കില്‍ വീണ്ടും അപേക്ഷിക്കാമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹം മറ്റൊരു ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐയുടെ വിഷ് ലിസ്റ്റിലുള്ള മിക്ക സ്ഥാനാര്‍ത്ഥികളും നിലവില്‍ ഐപിഎല്ലില്‍ കോച്ചിംഗ് ചുമതലകള്‍ ചെയ്യുന്നവരാണ്. മുന്‍ ഓസ്ട്രേലിയന്‍ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍, മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് എന്നിവരുമായും ബോര്‍ഡ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read more