ഐപിഎല്‍ 2024: മുംബൈ ഇന്ത്യന്‍സിന് ഇരുട്ടടി, സൂപ്പര്‍ താരം ആദ്യ മത്സരങ്ങള്‍ക്കില്ല

ഇന്ത്യയുടെ ഡൈനാമിക് വൈറ്റ് ബോള്‍ ബാറ്ററും ടി20 ഐ താരവുമായ സൂര്യകുമാര്‍ യാദവിന് ഐപിഎല്ലിന്റെ പ്രാരംഭ ഘട്ടം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. കണങ്കാലിന് പരിക്കേറ്റതിനാല്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇതിനായി താരം ജര്‍മ്മനിയിലേക്ക് പോകും.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ഇടംലഭിച്ചിരുന്നില്ല. പരിക്ക് ഗുതുതരമുള്ളതാകയാലും ടി20 ലോകകപ്പ് അടുത്തിരിക്കെ റിസ്‌ക് എടുക്കാന്‍ ഇഷ്ടപ്പെടാകയാലുമാണ് താരത്തെ ബിസിസിഐ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്നത്.

അതേസമയം, കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകാത്തതിനാല്‍ ജനുവരി 25 മുതല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും.

ഷമി ഇതുവരെ ബോളിംഗ് തുടങ്ങിയിട്ടില്ല. ഫിറ്റ്നസ് തെളിയിക്കാന്‍ താരം ദേശീയ ക്രിക്കറ്റ് അക്കാദമി സന്ദര്‍ശിക്കണം. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാകാനാണ് സാധ്യത.