IPL 2024: ക്യാപ്റ്റന്‍സിയും വളരെ മോശം, നായകസ്ഥാനം രോഹിത്തിന് തിരിച്ചു നല്‍കിയേക്കും

രോഹിത് ശര്‍മയെ വീണ്ടും മുംബൈ നായകനാക്കിയേക്കാം എന്ന് ഇന്ത്യന്‍ മുന്‍ താരം മനോജ് തിവാരി. രാജസ്ഥാനെതിരായ പരാജയത്തിന് പിന്നാലെയാണ് മനോജ് തിവാരിയുടെ പ്രതികരണം. ക്യാപ്റ്റന്‍സി വലിയ ഉത്തരവാദിത്വമാണെന്നും മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മടി കാണിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നു

മുംബൈയുടെ നായകസ്ഥാനം രോഹിത്തിന് തിരിച്ചു നല്‍കിയേക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മടി കാണിക്കില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രോഹിത് തങ്ങള്‍ക്കായി അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്തിട്ടും അദ്ദേഹത്തെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ അവര്‍ ക്യാപ്റ്റനാക്കിയതാണ്.

ക്യാപ്റ്റനെ മാറ്റുക എന്നത് വളരെ വലിയ തീരുമാനമാണ്. ഈ സീസണില്‍ ഇതുവരേയും ഒരു പോയിന്റ് പോലും അവര്‍ക്ക് നേടാന്‍ സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍സിയും വളരെ മോശമാണ്. നല്ല ക്യാപ്റ്റന്‍സിയായിട്ടും ഭാഗ്യം തുണയ്ക്കാത്ത സാഹചര്യമല്ല. ക്യാപ്റ്റന്‍സി നല്ലതല്ല- മനോജ് തിവാരി പറഞ്ഞു.