ഐപിഎൽ 2024 : തെറ്റുകൾ കുറക്കാൻ പുതിയ പ്രഖ്യാപനവുമായി ബിസിസിഐ, ഇനി കാര്യങ്ങൾ പഴയത് പോലെ അല്ല

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ കളത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒരു സ്മാർട്ട് റീപ്ലേ സിസ്റ്റം അവതരിപ്പിക്കുന്നു. ESPNcriinfo അനുസരിച്ച്, എട്ട് ഹോക്ക്-ഐ എട്ട് ക്യാമറകൾ ഇനി മുതൽ സസൂക്ഷ്മം നിരീക്ഷണത്തിനായി ഉണ്ടാകും, കൂടാതെ രണ്ട് ഓപ്പറേറ്റർമാരും ടിവി അമ്പയർക്ക് ചിത്രങ്ങൾ നൽകുന്നതിന് ഒപ്പം ഇരിക്കും. ഈ സാങ്കേതികവിദ്യയ്ക്ക് കീഴിൽ, മൂന്നാം അമ്പയർക്കും ഹോക്ക്-ഐ ഓപ്പറേറ്റർമാർക്കും ഇടയിൽ പാലമായി പ്രവർത്തിച്ച ടിവി ബ്രോഡ്കാസ്റ്റർ ഡയറക്ടർ ഈ പ്രക്രിയയിൽ ഉൾപ്പെടില്ല.

സ്മാർട്ട് റീപ്ലേ സിസ്റ്റം തേർഡ് അമ്പയർക്ക് കൂടുതൽ ദൃശ്യങ്ങൾ നൽകും. ഒരു ഫീൽഡർ ബൗണ്ടറി റോപ്പിനരികിൽ ഒരു ക്യാച്ച് എടുക്കുകയാണെങ്കിൽ, പന്ത് പിടിച്ചെടുക്കുന്ന കൃത്യമായ സമയത്ത് കാലുകളും കൈകളും കാണിക്കുന്ന സ്‌പ്ലിറ്റ് സ്‌ക്രീൻ അമ്പയർക്ക് ലഭ്യമാകും. ഇത് മുമ്പ് ലഭ്യമല്ലായിരുന്നു. അതോടെ തെറ്റായ തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറയും

ബൗണ്ടറിയിൽ കലാശിക്കുന്ന ഓവർത്രോയുടെ സാഹചര്യത്തിൽ, ഫീൽഡർ പന്ത് വിടുമ്പോൾ ബാറ്റർമാർ പരസ്പരം ക്രോസ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ഒരു സ്പ്ലിറ്റ് സ്‌ക്രീൻ പ്രദർശിപ്പിക്കും. മാർച്ച് 22 ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും വെള്ളിയാഴ്ച എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ ഐപിഎൽ ആരംഭിക്കും.

ഏപ്രിൽ 7 വരെ ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിച്ചു, ബാക്കിയുള്ള മത്സരങ്ങൾ ഉടൻ പരസ്യമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തിരഞ്ഞെടുപ്പാണ് തിയതി പ്രഖ്യാപനം വൈകുന്നത്.