IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

ഐപിഎൽ 2024 ലെ ഏഴാം മത്സരത്തിൽ പരാജയപ്പെട്ട് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് റേസിൽ നിന്ന് ഏകദേശം പുറത്തായ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ പ്രശ്‌നങ്ങൾക്ക് അവസാനമില്ല. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിൽ സ്ലോ ഓവർ റേറ്റ് കുറ്റത്തിന് ഹാർദിക്കിനും മറ്റ് കളിക്കാർക്കും ബിസിസിഐ പിഴ ചുമത്തി. എംഐയുടെ ഈ സീസണിലെ രണ്ടാമത്തെ കുറ്റമാണിത്. പാണ്ഡ്യ 24 ലക്ഷം രൂപ പിഴയും രോഹിതും ബുംറയും മറ്റ് ടീമംഗങ്ങളും 6 ലക്ഷം രൂപ പിഴയും നൽകണം.

“ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ ലഖ്‌നൗവിലെ ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 48-ാം മത്സരത്തിനിടെ ഓവർ റേറ്റ് മന്ദഗതിയിലാക്കിയതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പിഴ ചുമത്തി. മിനിമം ഓവർ റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ തൻ്റെ ടീമിൻ്റെ രണ്ടാമത്തെ കുറ്റകൃത്യമായതിനാൽ, പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപ പിഴ ആയിട്ട് നൽകണം.” പ്രസ്താവനയിൽ പറയുന്നു

“ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിലെ ബാക്കി അംഗങ്ങൾക്ക് ഓരോരുത്തർക്കും വ്യക്തിഗതമായി 6 ലക്ഷം അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിൻ്റെ 25 ശതമാനം, ഏതാണോ കുറവ് അത് പിഴയായി ഈടാക്കി,” പ്രസ്താവന കൂട്ടിച്ചേർത്തു.

Read more

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ 4 വിക്കറ്റിന് തകർത്തെറിഞ്ഞിരുന്നു. മുംബൈ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം മാർക്കസ് സ്റ്റോയ്നിസിൻറെ അർധസെഞ്ചുറി മികവിൽ ലഖ്നൗ അവസാന ഓവറിൽ നാലു പന്തുകൾ ബാക്കി നിർത്തി മറികടന്നു. ജയത്തോടെ ലഖ്നൗ 12 പോയൻറുമായി പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയപ്പോൾ തോൽവിയോടെ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. ആദ്യം ബാറ്റുചെയ്ത മുംബൈക് തുടക്കം മുതൽ ബാറ്റിംഗ് തകർച്ച ആയിരുന്നു.