തെല്ലും ആത്മാര്‍ത്ഥതയില്ലാത്ത താരം, സഞ്ജു ഈ ജന്മത്തില്‍ ഇനി ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കില്ല!

നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി. നിങ്ങള്‍ ഒരിക്കലും പ്ലേയ്ഓഫില്‍ കേറാന്‍ അര്‍ഹരല്ല. കാരണം നിങ്ങള്‍ കേറിയാല്‍ പ്ലേയോഫ് മത്സരം എതിര്‍ടീം അനായാസം ജയിക്കും
പ്ലേയ്ഓഫിന്റെ വീറും വാശിയും ഇല്ലാതെയാകും.

കിടിലന്‍ ടീമും കിടിലന്‍ പ്ലയേഴ്സും മാത്രം പോരാ ഒരു കൂലിപണിക്കാരന്‍ തന്റെ 800രൂപ വേദനം കിട്ടുമ്പോള്‍ കാണിക്കുന്നതിന്റെ പകുതി ആത്മാര്‍ഥതയെങ്കിലും കോടികള്‍ വാങ്ങുന്ന നിങ്ങള്‍ക് വേണം. അതിനിടയില്‍ ജയ്സ്വാള്‍,ചാഹല്‍,ജൂറെല്‍ നിങ്ങളുടെ ആത്മാര്‍ത്ഥതക്ക് പുല്ലു വിലയാണ് സഹകളിക്കാര്‍ തരുന്നത്. അടുത്ത വര്‍ഷമെങ്കിലും വേറെ നല്ല ടീമില്‍ പോയി കളിക്കുക.

സ്വന്തം ടീമും രാജസ്ഥാനും കളിക്കുമ്പോള്‍ പോലും നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന, കേരസ്ഥാന്‍ ഫാന്‍സെന്ന് കളിയാക്കി വിളികേള്‍ക്കുന്ന ഞങ്ങള്‍ക്ക് ഒരുപാട് ഒരുപാട് വിഷമമുണ്ട് ട്ടോ.  സഞ്ജു ഇന്നലെ വരെ താങ്കള്‍ക്ക് വാധിച്ച ഞങ്ങള്‍ ഇപ്പോള്‍ പറയുന്നു, നിങ്ങള്‍ ജന്മത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കില്ല. കാരണം അതിന് ആരാധകര്‍ക്കുള്ള ആത്മാര്‍ത്ഥത പോലും നിങ്ങള്‍ക്കില്ല.

അടുത്ത വര്‍ഷവും പിങ്ക് ജേഴ്‌സിക്ക് വേണ്ടി ചാവാന്‍ ആരാധകര്‍ റെഡിയാണ്. ബട്‌ലര്‍ ഹേറ്റ്‌മെയ്ര്‍ പടിക്കല്‍ സഞ്ജു നിങ്ങളിലൊക്കെ ഒരുപാട് പ്രതീക്ഷ ഇന്ന് വെച്ചിരുന്നു, അതാണ് നിങ്ങള്‍ നശിപ്പിച്ചത്..

എഴുത്ത്: കണ്ണന്‍ ടി.എന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍