മലയാളികള്‍ പുറത്തു ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഉള്ളില്‍ അവന്റെ രക്തത്തിനു വേണ്ടി ദാഹിച്ചിരുന്നു

വിജയിച്ചു കയറുമ്പോള്‍ കൈ അടിച്ചിട്ടുണ്ട്. എണീറ്റ് നിന്ന് ആര്‍പ്പു വിളിച്ചിട്ടുണ്ട്. ഒരു വീഴ്ച ഉണ്ടാവുമ്പോള്‍ സകല കുറ്റവും വെച്ചു കെട്ടി തള്ളി പറയില്ല. ഉറക്കെ തന്നെ പറയും.. നീ ഞങ്ങളുടെ ആവേശം ആണ്.. സഞ്ജു..

ഇന്നത്തെ വീഴ്ച ഒരു ടീമിന്റേതാണ്. ഒരു വ്യക്തിയുടേത് അല്ല. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ മനോഹരമായി ബൗളര്‍സിനെ റൊട്ടേറ്റ് ചെയ്തു. ഫീല്‍ഡ് സെറ്റ് ചെയ്തു. ചേസ് ചെയ്യാവുന്ന സ്കോറില്‍ എതിരാളികളെ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങില്‍ ഒരു ടീമിന് മൊത്തം കാലിടറി. അവനും. പക്ഷെ കുറ്റം മുഴുവന്‍ സഞ്ജുവിന്! ബാറ്റ് ചെയ്യാനെത്തിയ ബാക്കി ഉള്ളവര്‍ക്ക് തോല്‍വിയില്‍ ഒരു ഉത്തരവാദിത്തവും ഇല്ലേ?

തോല്‍വി ന്യായീകരിക്കുന്നില്ല. തോല്‍വി തന്നെ ആണ്. ദയനീയമായ തോല്‍വി. പക്ഷെ ഇത് എന്നെന്നേക്കുമുള്ള തോല്‍വി അല്ല. നോര്‍ത്ത് ഇന്ത്യക്കാരുടെ പരിഹാസങ്ങള്‍ക്ക് പിന്തുണ നല്‍കി ബിസിസിഐയുടെ പേജിലും മറ്റു ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലും അവനെ ക്രൂശിചു കൊണ്ടിരിക്കുന്നവര്‍ അത് മാത്രം ഓര്‍ത്താല്‍ മതി. ഇത് എന്നെന്നേക്കുമായുള്ള തോല്‍വി അല്ല.

എന്തായാലും ഈ തോല്‍വി വലിയൊരു പാഠം ആണ്. ഇത്രയും മലയാളികള്‍ പുറത്തു ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഉള്ളില്‍ അവന്റെ രക്തത്തിനു വേണ്ടി ദാഹിച്ചിരുന്നു എന്നു ബോധ്യപ്പെടാന്‍ ഈ തോല്‍വി അനിവാര്യമായിരുന്നു. ഒന്നിലും അയാള്‍ വീഴില്ല. ഇതിലും ദയനീയമായി വീണുപോയവര്‍ phoenix പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റത് അവന്റെ മുന്നില്‍ ഉദാഹരണങ്ങള്‍ ആയിട്ടുണ്ട്. ഞങ്ങള്‍ കൂടെ ഉണ്ട് സഞ്ജു..

എഴുത്ത്: അനുരാജ് കേദാരം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍