കെ.കെ.ആര്‍ പവര്‍പ്ലേയില്‍ അവനെ ബോള്‍ ഏല്‍പ്പിച്ചിരുന്നെങ്കില്‍; പരിതപിച്ച് യൂസഫ് പത്താന്‍

പവര്‍പ്ലേയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പേസര്‍ ശാര്‍ദുല്‍ താക്കൂര്‍ കുറഞ്ഞത് രണ്ടോ മൂന്നോ ഓവറെങ്കിലും എറിയണമെന്ന് മുന്‍ താരം യൂസഫ് പത്താന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണില്‍ താക്കൂര്‍ അധികം പന്തെറിഞ്ഞിട്ടില്ല, കാരണം കെകെആര്‍ അദ്ദേഹത്തെ ബാറ്റിംഗിലാണ് അധികം ആശ്രയിക്കുന്നത്. എന്നിരുന്നാലും, താക്കൂര്‍ സിഎസ്‌കെയില്‍ ആയിരുന്നപ്പോള്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് പ്രകടമാക്കിയിരുന്നത് പത്താന്‍ ഓര്‍മിപ്പിച്ചു.

അതിനാല്‍, താക്കൂര്‍ തന്റെ ബോളിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പത്താന്‍ പറഞ്ഞു. കൂടാതെ താക്കൂര്‍ ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ പന്ത് ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ കെകെആര്‍ ആ അനുഭവപരിചയം വേണ്ടവിധം ഉപയോഗിക്കണമെന്ന് യൂസഫ് ചൂണ്ടിക്കാട്ടി. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

അവനെ ഒരു ബാറ്ററായി കൂടുതല്‍ ഉപയോഗിക്കണമെന്ന് ഞാന്‍ പറയില്ല. ഒരുപാട് വിക്കറ്റുകള്‍ നേരത്തെ വീണാല്‍, നിങ്ങള്‍ നന്നായി ബാറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കുറച്ച് നിര്‍ണായക റണ്‍സ് നേടാനാകും. എന്നാല്‍ പവര്‍പ്ലേയില്‍ രണ്ടോ മൂന്നോ ഓവറെങ്കിലും എറിയുക എന്നതായിരിക്കണം അവന്റെ ജോലി.

ടെസ്റ്റും ഏകദിനവും കളിച്ച പരിചയസമ്പന്നനായ ബോളറാണ് അദ്ദേഹം. അവന്‍ തന്റെ ബോളിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കുറച്ച് വിക്കറ്റുകള്‍ നേടുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചില അവസരങ്ങളില്‍ കെകെആര്‍ ശാര്‍ദുല്‍ താക്കൂറിനെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അവന്‍ വളരെ ചെലവേറിയതാണെന്ന് തെളിയിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ബൗളര്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കണമെന്ന് ഒരു ക്യാപ്റ്റനും ആഗ്രഹിക്കില്ല- യൂസഫ് പത്താന്‍ പറഞ്ഞു.