ഇന്നേവരെ ആര്‍.സി.ബി കപ്പ് നേടാത്തതിന്റെ പ്രധാന കാരണം മോശം ബോളിംഗ് അല്ല!

ആര്‍സിബി ടീം എക്കാലവും മോശം ബോളിംഗ് ടീം ആയിരുന്നു എന്നത് ഒരു തെറ്റിദ്ധാരണയാണ് എന്ന് തോന്നിയിട്ടുണ്ട്..

ഐപിഎലില്‍ എതിര്‍ ടീമിനെ 100 ല്‍ താഴെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ള രണ്ട് ടീമുകള്‍ ആര്‍സിബിയും മുംബൈയും ആണ് – 7 തവണ വീതം. ഏറ്റവും കൂടുതല്‍ തവണ 100+ റണ്‍സിന് വിജയിച്ച ടീം ആര്‍സിബി – 4 തവണ.

ഏറ്റവും കൂടുതല്‍ 10 വിക്കറ്റിന് വിജയിച്ച ടീം ആര്‍സിബി – 4 തവണ. ഇതെല്ലാം ആര്‍സിബിയുടെ ബോളിംഗ് നിരയുടെ മികവ് സൂചിപ്പിക്കുന്നുണ്ട്..

ഇന്നേവരെ ആര്‍സിബി കപ്പ് നേടാത്തതിന്റെ പ്രധാന കാരണം അവശ്യസമയത്ത് കളി മറക്കുന്നത് കൊണ്ടാണ്. ബാറ്റിംഗിനും ബോളിംഗിനും അതില്‍ തുല്യ ഉത്തരവാദിത്വവും ഉണ്ട്..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍