ബോള്‍ കണക്ട് ചെയ്യാന്‍ ബുദ്ധിമൂട്ടി 38 പന്തില്‍ 35 റണ്‍സ്സുമായി ഫാഫ് നില്‍ക്കുമ്പോഴായിരുന്നു, അഗര്‍വാള്‍ പന്ത് ഒടിയന് സ്മിത്തിനെ ഏല്‍പ്പിക്കുന്നത്. പിന്നെ കണ്ടത് ഒരു രൂപാന്തരീകരണമായിരുന്നു.. തന്റെ ഉണ്ണിയെ തട്ടിയെടുത്ത പൂതത്തെ തോല്‍പ്പിക്കുന്ന ഇടശ്ശേരിയുടെ പൂതപാട്ടിലെ അമ്മയെ പോലെ ഫാഫിന്റെ രൂപാന്തരീകരണം..
‘ഓവര്‍ പിച്ച് ഒരെണ്ണം എറിഞ്ഞു ഒടിയന്, കവറിലൂടെ ബൗണ്ടറി കടത്തി ഫാഫ്..’
‘ലെഗ് സൈഡില്‍ ലൈനൊന്നു മാറ്റി ഒടിയന്, ഫൈന്‍ ലെഗിന് മുകളിലൂടെ പറത്തി ഫാഫ്..’
‘യോര്‍ക്കാര്‍ എറിയാന്‍ നോക്കി ഒടിയന്, സ്കൂപ് ചെയ്ത് ഗ്യാലറിയിലിട്ടു ഫാഫ്..’
ഫാഫിനെ മാച്ച് ചെയ്തുകൊണ്ട് മറുവശത്ത് കോഹ്ലിയുടെ മാസ്റ്റര്‍ ക്ലാസ്സ്..
60 പന്തില്‍ 118 റണ്‍സ് കൂട്ടുകെട്ട്..
‘പ്രീയപെട്ടത് ചിലത് നഷ്ടപ്പെടുന്നത്, മറ്റ് ചിലത് പ്രീയപെട്ടതായി മാറാന്‍ വേണ്ടിയാണ്.’ When u miss ‘AB-KOHLI’ show, God give you ‘FAF-KOHLI’ show..
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍