'കോഹ്ലി അല്ലാതെ മറ്റൊരു ക്യാപ്റ്റനായിരുന്നു എങ്കില്‍ ടീമില്‍ നിന്ന് എന്നെ പുറത്താക്കിയേനെ'

വിരാട് കോഹ്‌ലിയുടെ സ്ഥാനത്ത് മറ്റൊരു ക്യാപ്റ്റനായിരുന്നു എങ്കില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുമായിരുന്നു എന്ന യുവ ബോളര്‍ മുഹമ്മദ് സിറാജ്. 2018 ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിറഖാജ് ഇക്കാര്യം പറഞ്ഞത്.

‘ആ മോശം സമയത്ത് മറ്റൊരു ഫ്രാഞ്ചൈസിയിലായിരുന്നു എങ്കില്‍ അവര്‍ എന്നെ റിലീസ് ചെയ്‌തേനെ. എന്നാല്‍ കോഹ്‌ലി എന്നെ പിന്തുണയ്ക്കുകയും എന്നെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. എല്ലാ ക്രെഡിറ്റും കോഹ്‌ലിക്കാണ്. എനിക്ക് ഇപ്പോഴുള്ള എല്ലാം, എന്റെ ആത്മവിശ്വാസവും ബോളിംഗും എല്ലാം, കോഹ്ലിയുടെ പിന്തുണ ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകില്ലായിരുന്നു’ സിറാജ് പറഞ്ഞു.

Read more

2017, 2018 ഐപിഎല്‍ സീസണുകള്‍ സിറാജിനെ സംബന്ധിച്ച് ഏറെ മോശം സമയമായിരുന്നു. 2018 സീണില്‍ 11 വിക്കറ്റ് മാത്രമാണ് സിറാജിന് വീഴ്ത്താനായത്. 8.95 എന്ന ഇക്കണോമിയില്‍ വഴങ്ങിയതോ 367 റണ്‍സും. 2017 സീസണ്‍ സിറാജിന് അതിലും മോശമായിരുന്നു. 6 കളിയില്‍ നിന്ന് മാത്രം സിറാജ് വഴങ്ങിയത് 212 റണ്‍സ് ആണ്.