എല്ലാം പഠിച്ചു, ഇനി തിരിച്ച് വീട്ടിലേക്ക് തന്നെ; ഐ.പി.എല്ലിലെ അടുത്ത തട്ടകത്തെ കുറിച്ച് അശ്വിന്‍

ഐപിഎല്‍ 15ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ആര്‍ അശ്വിന്‍. ചെന്നൈ തനിക്ക് സ്‌കൂളും വീടുമാണെന്നും തിരിച്ച് അങ്ങോട്ട് തന്നെ മടങ്ങിയെത്താനാണ് താന്‍ എന്നും ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

‘സ്‌കൂള്‍ പോലെയാണ് സിഎസ്‌കെ എനിക്ക്. എല്‍കെജിയും യുകെജിയും പ്രൈമറി സ്‌കൂളും ഹൈസ്‌കൂളും ബോര്‍ഡ് എക്സാമും എല്ലാം ചെയ്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിലാണ്. പിന്നെ മറ്റൊരു സ്‌കൂളിലേക്ക് പോയി. പ്ലസ് വണ്ണും പ്ലസ് ടുവും പുറത്ത് പഠിച്ചു. എല്ലാം കഴിഞ്ഞതിന് ശേഷം തിരിച്ച് വീട്ടിലേക്ക് അല്ലേ വരേണ്ടത്?’

R Ashwin recalls that Super Over where he let MS Dhoni down by conceding 23 runs | Cricket News

‘എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചാലും ലേലത്തില്‍ സംഭവിക്കുന്നത് പോലെ ഇരിക്കും. 10 ടീമുകളുണ്ട്. 10 വ്യത്യസ്ത തന്ത്രങ്ങളുമായാണ് ഇവര്‍ വരുന്നത്. ഇവരെല്ലാം വ്യത്യസ്തമായിട്ടാവും ചിന്തിക്കുന്നത്. ലേലത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം’ അശ്വിന്‍ പറഞ്ഞു.

R Ashwin recalls his ouster from CSK squad in IPL 2010 as a 'hard slap' | Sports News,The Indian Express

സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചാണ് അശ്വിന്‍ തുടങ്ങിയത്. പിന്നാലെ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനായി. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് അശ്വിന്‍ ഇറങ്ങിയത്. മെഗാ ലേലത്തിന് മുമ്പായി താരത്തെ ഡല്‍ഹി റിലീസ് ചെയ്തു. മെഗാ ലേലം ജനുവരില്‍ നടക്കുമെന്നാണ് വിവരം. പുതിയ സീസണ്‍ ഏപ്രില്‍ ആദ്യം ആരംഭിക്കും.