അപ്പച്ചട്ടിയില്‍ ഒതുക്കത്തില്‍ അരി വറുക്കുന്ന ക്രിക്കറ്റ് വസന്തങ്ങള്‍

 

വിഷ്ണു വിജയന്‍

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ ഇഴകീറി പരിശോധിച്ച ശാസ്ത്രി അടക്കമുള്ള ക്രിക്കറ്റ് പണ്ഡിത-വസന്തങ്ങളുടെ വായിലെ പിരി മുംബൈ-കൊല്‍ക്കത്ത മാച്ച് കഴിഞ്ഞപ്പോള്‍ വെട്ടിയിരിക്കുകയാണെന്നറിയാം. അതിനി നേരെ ആകമെങ്കില്‍ വീണ്ടും രാജസ്ഥാന്‍ അടുത്ത മാച്ച് തോല്‍ക്കണം. എന്നാലും ഇങ്ങനെയുണ്ടോ ഫെസ്‌ട്രേഷന്‍!.

ഇത്രയും ഫെസ്‌ട്രേഷന്‍ വെച്ച് പുലര്‍ത്തുന്നവരെ ന്യായീകരിക്കുന്നവരും ഉണ്ട് എന്നതാണ് അത്ഭുതം. പോട്ടെ ഇതൊക്കെ സ്‌പോര്‍ട്‌സ് ന്റെ ഭാഗമായി നടക്കുന്നതാണ് എന്ന് പോലും കരുതാതെ, ഒരു സ്‌പോര്‍ട്മാന്‍ സ്പിരിറ്റില്‍ എടുക്കാതെ. വിമര്‍ശനം എന്നതിനെ എടുത്തു ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കും ഒരു കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും സംഭിച്ചപോരായ്മകള്‍ ഒന്നാലോചികുന്നത് നല്ലതാണ്. അതോ ഞങ്ങള്‍ എല്ലാം തികഞ്ഞവര്‍ ആണെന്നുള്ള ധാരണ വല്ലതുമുണ്ടോ! എങ്കില്‍ അത് തെറ്റാണ് കേട്ടോ..

വിമര്‍ശങ്ങനങ്ങള്‍ നല്ലതാണ് എന്നു പറഞ്ഞു ഇവറ്റകളുടെ ഇങ്ങനെ ന്യായീകരിക്കാമെങ്കിലും ഇതു അതല്ല പ്രശ്‌നമെന്ന് കഴിഞ്ഞു രണ്ടു മൂന്നു സീസണ്‍ കൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞു. ഒന്ന് സഞ്ജു ഒരു ക്യാപ്റ്റന്‍ അല്ലാണ്ട് ഇരുന്നപ്പോള്‍ ഈകൂട്ടര്‍ ഹാപ്പി ആയിരുന്നു. അവരുടെ നല്ല വാക്കുകളില്‍ അവനെയും ഉള്‍പ്പെടുത്തി. അവന്‍ വളരുന്നു എന്ന് തോന്നിയപ്പോ അവനെ താരതമ്യങ്ങള്‍ക്കു വിധയനാക്കി ഒരു പ്രഷര്‍ ബില്‍ഡിംഗ് നടത്തി. എന്നാല്‍ അതിനെയും സഞ്ജു Mid on ലേക്ക് ഉയര്‍ത്തി അടിക്കുന്ന സിക്‌സറുകള്‍ പോലെ അടിച്ചു അതിര്‍ത്തി കടത്തി.

രണ്ട്.. സഞ്ജു ഒരു ക്യാപ്റ്റന്‍ ആയപ്പോള്‍ ഒരു പുതിയ ക്യാപ്റ്റന്‍ എന്ന നിലയില്‍ അവന്‍ നേരിട്ട പ്രതിസന്ധികളിലും അയാള്‍ നേരിട്ട പ്രശങ്ങളിലും,അത് ചിലതൊന്നും അയാളുടെ തെറ്റുകള്‍ കൊണ്ട് അല്ലാതെ ഇരുന്നിട്ടും അയാളുടെ മേലില്‍ ആക്കി വിണ്ടുമൊരു പ്രഷര്‍ ബില്‍ഡിങ്മായി അവര്‍ എത്തി. എല്ലാം ഇട്ടിട്ട് പോകാന്‍ അയാളെ പ്രായരിപ്പിക്കുന്ന തരത്തില്‍ വിമര്‍ശനശരങ്ങള്‍ ഉയര്‍ത്തി. പലപ്പോഴും മറുപടി ബാറ്റു കൊണ്ട് ഒരു പരിധി വരെ അദ്ദേഹം നല്‍കി എന്നിട്ടും അടങ്ങിയില്ലവര്‍ . ടേബിള്‍ ടോപ്പര്‍ ആയി നിന്നപ്പോള്‍ ഒരു അക്ഷരം ഉരിയാടാത്തവര്‍ ടീം ഒരു കളി തോറ്റപ്പോള്‍ ഒരു സീസണ്‍ full തോറ്റ പോലെ വിമര്‍ശിക്കുന്നു.

അതെ സമയം ഇന്ത്യയുടെ ദേശിയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയുടെ ക്യാപ്റ്റന്‍സിയെ കുറച്ചു ഒരു വാക്ക് പറയാനും മടിക്കുന്നു. അങ്ങനെ പലരുടെയും. ഒരു പുതിയ ക്യാപ്റ്റന്‍ എന്ന പരിഗണന നിങ്ങള്‍ നല്‍കേണ്ട. പക്ഷേ ഈ ഓട്ട പ്രതീക്ഷണത്തില്‍ വഴിയില്‍ കുപ്പിചില്ല് വാരി വിമര്‍ശനശരവുമായി ഇങ്ങനെ ഇടയ്ക് ഇടയ്ക് വരരുത്. അഥവാ വന്നാലും സഞ്ജുനും അവന്റെ പിള്ളേര്‍കും അത് ഒരേമയിലാടും കുന്നിലെ ജോയിയാണ്. കാരണം അവര്‍ക്ക് ഇന്ന് എന്തിനും പോണോരു ടീമുണ്ട് അത് കൊണ്ട് തന്നെ കുത്തിത്തിരിപ്പ് എക്കൂല വസന്തങ്ങളെ.

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7