'വീരു ഭായി എന്റെ സാലറി ഒന്ന് വര്‍ദ്ധിപ്പിക്കൂ'; അമിത് മിശ്ര പറഞ്ഞത് വെളിപ്പെടുത്തി സെവാഗ്

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ മിന്നുംപ്രകടനത്തിലൂടെ കൈയടി വാങ്ങിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര. മത്സരത്തില്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് മിശ്ര വീഴ്ത്തിയത്. ഇപ്പോഴിതാ മിശ്രയുടെ പ്രടനത്തെ പ്രശംസിച്ച് നേരത്തെ നടന്ന ഒരു സംഭവം അനുസ്മരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

“അവന്‍ വളരെ ശാന്തനും എല്ലാവരോടും സൗമ്യമായി സംസാരിക്കുന്നവനുമായ ഒരു വ്യക്തിയാണ്. അവന്‍ എല്ലാവരുമായും വളരെ വേഗം ഇടപഴകുന്നു. അതുകൊണ്ടാണ് അവന്‍ ടീമംഗങ്ങളുടെ പ്രിയങ്കരനാകുന്നത്. അവന്‍ തോറ്റുപോകുമ്പോള്‍, മറ്റ് കളിക്കാര്‍ അവനോടൊപ്പം നില്‍ക്കുന്നു. വിക്കറ്റ് എടുക്കുമ്പോള്‍ എല്ലാവരും അവനോടൊപ്പം സന്തോഷിപ്പിക്കുന്നു. അവന്‍ തന്റെ ആദ്യ ഹാട്രിക് നേടിയപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അവനോട് ചോദിച്ചു, “വിരു ഭായ്, ദയവായി എന്റെ ശമ്പളം വര്‍ദ്ധിപ്പിക്കു” എന്നാണ് അവന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരാവശ്യം അവന് ഉന്നയിക്കേണ്ടി വരുന്നില്ല” സെവാഗ് പറഞ്ഞു

Image

“അവന്‍ നന്നായി പന്തെറിഞ്ഞു. അതുകൊണ്ടാണ് ഈ ടൂര്‍ണമെന്റിലെ മികച്ച ബോളര്‍മാരില്‍ ഒരാള്‍ അവനാകുന്നത്. ഒരു സ്പിന്നര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ അദ്ദേഹത്തിനുണ്ട്. പവര്‍പ്ലേയില്‍ അവന്‍ പതറിയിരുന്നു. എന്നാല്‍ പവര്‍പ്ലേ അവസാനിച്ചപ്പോള്‍ അവന്‍ ശക്തമായി തിരിച്ചുവന്നു” സെവാഗ് വിലയിരുത്തി.

Read more

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. അമിത് മിശ്രയുടെ നാല് വിക്കറ്റ് പ്രകടനാണ് മുംബൈയെ കുറഞ്ഞ സ്കോറിലൊതുക്കിയത്.