ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം രാജാവിന്റെ വനവാസത്തിനു ശേഷമുള്ള രാജസൂയ കാലമാണ്

കിങ് കോഹ്‌ലിയും മറ്റ് ബാറ്റ്‌സ്മാന്‍മാരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഫോമിന്റെ പരകോടിയില്‍ നില്‍ക്കുന്ന സമയത്ത് കാഴ്ച വെക്കുന്ന ഇന്നിങ്ങ്‌സുകള്‍ പലപ്പോഴും തീരെ ഫോമില്ലാത്ത കോഹ്‌ലിയില്‍ നിന്നും കാണാം.

ഒരു സാധാരണ ബാറ്റ്‌സ്മാന്‍ കടന്നു പോകുന്ന വലിയ പതനമൊന്നും കോഹ്‌ലിയിലുണ്ടായി എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അയാള്‍ സ്വയം സൃഷ്ടിച്ച ഒരു തലമുണ്ട്. ഒരു വ്യാഴവട്ടക്കാലം അയാള്‍ ഉണ്ടാക്കിയെടുത്ത ഉയര്‍ന്ന ഒരു നിലവാരമുണ്ട്. കുറഞ്ഞത് 3-4 കളികളിലായി പിറന്നു കൊണ്ടിരുന്ന സെഞ്ചുറികളുണ്ട്. പിഴവുകള്‍ വരുത്തുമ്പോഴും അയാള്‍ നേടിയ 60,70,80 കള്‍ ആരാധകരെ തൃപ്തരാക്കാഞ്ഞപ്പോള്‍ അയാളിലെ സെഞ്ചുറികളിലെ അഭാവം വിമര്‍ശകര്‍ ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ ഇംഗ്‌ളണ്ട് ടെസ്റ്റ് സീരീസിലെ അവസാന ദിനങ്ങളിലും കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുന്ന സൂചന നല്‍കിയിരുന്നു. ദീപക് ചഹാറിനെതിരെ മാച്ചിലെ ആദ്യ 2 പന്തുകളും ഫൈന്‍ ലെഗിലൂടെയും മിഡ് വിക്കറ്റിലൂടെയും നേടിയ ഫോറുകള്‍ തന്നെയാകും കോഹ്‌ലിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ടാകുക.

Image

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇന്നത്തെ ഏറ്റവും ആവശ്യവും ആഗ്രഹവും രാജാവിന്റെ വനവാസത്തിനു ശേഷമുള്ള രാജസൂയക്കാലമാണ്. ഈ ഇന്നിങ്ങ്‌സ് ഒരു ശുഭസൂചനായകട്ടെ .