'കോഹ്‌ലിയുടെ തീരുമാനം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല, എല്ലാവര്‍ക്കും എല്ലാം നേരത്തെ അറിയാമായിരുന്നു'

നായകത്വം ഒഴിയുന്നതായുള്ള വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനം കെകെആറിനെതിരായ മത്സരത്തില്‍ ആര്‍സിബിയുടെ പ്രകടനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സന്‍. കോഹ് ലിയുടെ പിന്മാറ്റം ഏറെ ചര്‍ച്ച ചെയ്‌തെടുത്ത് തീരുമാനമാണെന്നും ടീമംഗങ്ങള്‍ക്കെല്ലാം അത് അറിയാമായിരുന്നെന്നും ഹെസ്സന്‍ പറഞ്ഞു.

‘കോഹ്‌ലി നായകസ്ഥാനം ഒഴിയുന്ന പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാ കളിക്കാര്‍ക്കും അത് അറിയാമായിരുന്നു. ഇത് കെകെആറിനെതിരായ പ്രകടനത്തെ ബാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാനായില്ല, ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പക്ഷേ, ഈ സംഘം വളരെ വേഗത്തില്‍ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

Image

‘ടീം കോമ്പിനേഷന്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടില്ല. ഞങ്ങള്‍ ടോസ് തെറ്റായി എടുത്തിരിക്കാം. ഇത് 93 റണ്‍സ് വിക്കറ്റല്ല, നമുക്ക് 150 ല്‍ എത്താന്‍ കഴിയുമായിരുന്നു. അത് മതിയാകുമോ ഇല്ലയോ എന്നത് ചര്‍ച്ചാവിഷയമാണ്. സ്പിന്നിനെതിരെ ആരംഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ദേവ്ദത്ത് പടിക്കല്‍, വിരാട് എന്നിവര്‍ ഇന്നിംഗ്‌സ് തുറന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്’ മൈക്ക് ഹെസ്സന്‍ പറഞ്ഞു.