11ാം ഓവറില്‍ ചെന്നെെക്ക് ഒരു സൂചി കുത്താന്‍ ഇടം കിട്ടി, അവിടുന്ന് അങ്ങോട്ട് അവര്‍ മാത്രമേ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുള്ളു

റോണി ജേക്കബ്

സൂചി കുത്താനൊരു ഇടം കൊടുത്താല്‍, അതിനുള്ളിലേക്ക് ഇരച്ചു കയറി, ആ കൂടാരം തന്നെ തകര്‍ക്കുന്ന ഒരു വിദ്യയുണ്ട്. അത്തരത്തിലൊരു വിദ്യയായിരുന്നു ധോണിയും സംഘവും ഇന്ന് പുറത്തെടുത്തത്…. അതിനു മുന്നില്‍ കൊല്‍ക്കത്ത കൂടാരം തവിടുപൊടിയായി…

പത്താം ഓവര്‍ വരെ, വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സ് ശരാശരിയില്‍, ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു KKR… പക്ഷേ 11-ാം ഓവറില്‍ ചെന്നെെക്ക് ഒരു സൂചി കുത്താന്‍ ഇടം കിട്ടി – വെങ്കിടേഷ് അയ്യര്‍ പുറത്ത്…. അവിടുന്നങ്ങോട്ട് ചെന്നൈ മാത്രമേ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുള്ളു… ഒന്നിനു പിന്നാലെ മറ്റൊന്നായി കൊല്‍ക്കത്തക്കാര്‍ കൂടാരം കയറി… താക്കൂറും ജഡേജയും ഹൈസല്‍വുഡും നിറഞ്ഞാടി.. ഫലമോ ചെന്നയുടെ ഷെല്‍ഫില്‍ മറ്റൊരു ട്രോഫി കൂടെ..

Image

പ്രിയപ്പെട്ട ധോണി, താങ്ങളും താങ്ങളുടെ ചെന്നെ സംഘവും അപാരം… മാസ് അല്ല മരണമാസാണ് നിങ്ങള്‍.. എലിമിനേറ്റില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരോ, രണ്ടാം പ്ലേ – ഓഫില്‍ ആദ്യം ബാറ്റ് ചെയ്ത ദില്ലിയുമോ അല്ല ഇന്ന് ബാറ്റ് ചെയ്യുന്നതെന്ന്… ആദ്യ 4 ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ മോര്‍ഗനു മനസിലായിക്കാണും. റിത്വുരാജ് ഗെയ്കദവദും, ഡുപ്ലെസിയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കം തന്നെയാണ് ചെന്നെക്ക് നല്കിയത്…..

ഓപ്പണര്‍മാര്‍ നല്കിയ തുടക്കം, പിന്നീട് വന്നവര്‍ രണ്ടു പേരും ഏറ്റെടുത്തു… വരുണ്‍ ചക്രവര്‍ത്തിയെപ്പോലും നിസാരമായി സിക്‌സറിനു പകര്‍ത്തി ഉത്തപ്പ കത്തിക്കയറി….. തുടര്‍ന്നു വന്ന മോയിന്‍ അലിയും കൊല്‍ക്കത്ത ബൗളര്‍മാരോട് യാതൊരു ദാക്ഷണ്യവും കാട്ടിയില്ല…

Image

പക്ഷേ, കളിയിലെ ഹീറോ – അത് ഡുപ്ലെസിയായിരുന്നു – വര്‍ഷങ്ങളായി ചെന്നയുടെ വിശ്വസ്തന്‍… ക്രീസില്‍ ഉറച്ചു കഴിഞ്ഞാല്‍, അദേഹം എത്രത്തോളം അപകടകാരിയാണന്ന് മോര്‍ഗന് ഇന്ന് ഒരിക്കല്‍ കൂടെ മനസിലായിക്കാണും… 193 എന്ന കൂറ്റന്‍ ലക്ഷ്യം കൊല്‍ക്കത്തക്ക് മുന്നില്‍ വെച്ചാണ് ചെന്നെ ബാറ്റിംഗ് അവസാനിപ്പിച്ചത്.

കൊല്‍ക്കത്തയുടെ ചെറുത്തുനില്‍പ് അയ്യരിലും ഗില്ലിലും മാത്രം അവസാനിച്ചു.
ചെന്നൈ വീണ്ടും ചാംപ്യന്‍മാര്‍…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍