യുവിയെ തഴഞ്ഞ് അശ്വിനെ ക്യാപ്റ്റനാക്കി, ബാറ്റിംഗ് പൊസിഷനില്‍ താഴേയ്ക്ക് ഇറക്കി, അവിടെ നിന്ന് അയാളുടെ ഐ.പി.എല്‍ കരിയര്‍ കൂടുതല്‍ ദുര്‍ഘടമായി

മാത്യൂസ് റെന്നി

Form is temporary, Class is permanent’ എന്നാ ക്‌ളിഷേ വാചകം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഉള്ള ഒറ്റപ്പെട്ട പ്രകടനങ്ങളായിരുന്നു യുവി ബാംഗ്ലൂരില്‍ കാഴ്ച വെച്ചത്. രാജസ്ഥാന് എതിരെ നേടിയ 38 പന്തില്‍ 83 റണ്‍സും അതെ മത്സരത്തില്‍ തന്നെ നേടിയ നാലു വിക്കറ്റ് പ്രകടനവും ഐ പി എല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങളില്‍ ഒന്നു തന്നെയാണ്. ഡല്‍ഹിക്ക് എതിരെ അവസാന ഓവറുകളില്‍ നേടിയ ഫിഫ്റ്റി തന്റെ ക്ലാസ്സ് എങ്ങും പോയിട്ടില്ല എന്നതിന്റെ തെളിവായിരുന്നു . തൊട്ടടുത്ത സീസണില്‍ ബാംഗ്ലൂര്‍ റിലീസ് ചെയ്ത അയാളെ 16 കോടിക്ക് ഡല്‍ഹി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചു. പക്ഷെ 16 കോടി എന്നാ പ്രൈസ് ടാഗിനോട് കൂറ് പുലര്‍ത്തുന്ന പ്രകടനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകാതെ വന്നപ്പോള്‍ ഒരു തവണ കൂടി ലേലപട്ടികയിലേക്ക്.

സണ്‍ റൈസേര്‍സ് ഹൈദരാബാദ് യുവിയെ 2016 ലേക്കുള്ള തങ്ങളുടെ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ അയാളില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ ഒന്നും ആരാധകര്‍ പ്രതീക്ഷിച്ചരുന്നില്ല. പക്ഷെ ലോക കപ്പിന് ഇടയില്‍ പരിക്ക് പറ്റി ഐപിഎല്‍ തുടങ്ങി ഒരു മാസത്തിന് ശേഷം ടീമിലേക്ക് തിരികെ വരുമ്പോള്‍ ഒറ്റപ്പെട്ട കുറച്ചു നല്ല നിമിഷങ്ങള്‍ മാത്രം നല്‍കി സീസണ്‍ അവസാനിപ്പിക്കുന്ന യുവിയെ അല്ല കണ്ടത്. മറിച്ച് വാര്‍ണര്‍ നല്‍കുന്ന തകര്‍പ്പന്‍ തുടക്കം മുതലാക്കി ടീമിന്റെ മധ്യനിരയില്‍ അതിമനോഹരമായ പ്രകടനം കാഴ്ച വെയ്ക്കുന്ന യുവിയെ ആയിരുന്നു.

IPL 2017, SRH vs RCB - highlights: Yuvraj Singh heroics take defending champs to 35-run win - Hindustan Times

2007 t20 ലോക കപ്പില്‍ ലോകം കണ്ട യുവി എവിടെയൊക്കെയോ തന്നില്‍ ബാക്കി ഉണ്ടെന്ന് അയാള്‍ തെളിയിക്കുകയായിരുന്നു പിന്നീടങ്ങോട്ട്. വാര്‍ണറിന്റെ ബാറ്റ് ശബ്ദിക്കാതെ ഇരുന്ന മത്സരങ്ങളില്‍ തന്റെ എക്‌സ്പീരിയന്‍സ് കൊണ്ട് അയാള്‍ ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ച മല്‍സരങ്ങളും സീസണില്‍ ഉണ്ടായി. കൊല്‍ക്കത്തയ്ക്ക് എതിരെയുള്ള എലിമിനേറ്റര്‍ തന്നെയായിരുന്നു അതിന് ഉള്ള ഏറ്റവും നല്ല ഉദാഹരണവും. ഫൈനലില്‍ ബാംഗ്ലൂരിന് എതിരെ തകര്‍പ്പന് തുടക്കം ലഭിച്ചതു മുതലാക്കി അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ക്ക് ഒള്ള അടിത്തറ നല്‍കിയത് യുവി നേടിയ ആ 30 തന്നെയായിരുന്നു.

Yuvraj Singh's wait for glory ends with memorable IPL season - Indian Premier League 2016 News

ഒടുവില്‍ ഹൈദരാബാദ് കിരീടം ചുംബിച്ചപ്പോള്‍ ആ പഴയ ചുറുചുറുക്കൊള്ള യുവിയെ കണ്ട് ആരാധകാര്‍ ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു കാണണം. തുടര്‍ന്ന് വന്ന സീസണിലും അതിഗംഭീരമായി തന്നെ യുവി ബാറ്റ് വീശി. ബാംഗ്ലൂരിന് എതിരെ നേടിയ ഫിഫ്റ്റിയും കൊല്‍ക്കത്തക്ക് എതിരെ ഉമേഷ് യാദവിനെ അദ്ദേഹത്തിന്റെ തലക്ക് മീതെ പറത്തിയ സ്‌ട്രൈറ്റ് ഡ്രൈവും ഓരോ ആരാധകനെയും ഹരം കൊള്ളിക്കുന്ന ഓര്‍മ്മകളാണ്. പക്ഷെ പിന്നീടങ്ങോട്ട് അയാളുടെ ഐ പി ല്‍ കരിയര്‍ അത്ര മികച്ചതായിരുന്നില്ല .

Yuvraj Singh's wife Hazel Keech cheers for KXIP as husband returns in playing XI; See pics | Cricket News – India TV

മെഗാ ലേലത്തില്‍ പഞ്ചാബില്‍ എത്തിയ യുവിയെ ക്യാപ്റ്റന്‍ ആക്കും എന്ന് കരുതിയേടത്ത് നിന്ന് അശ്വിന്‍ ക്യാപ്റ്റനായി. യുവിയെ ബാറ്റിംഗ് പൊസിഷനില്‍ താഴത്തെക്ക് ഇറക്കിയതും ഒടുവില്‍ അദ്ദേഹത്തെ ആദ്യ ഇലവനില്‍ നിന്ന് പുറത്താക്കിയതും വിങ്ങലോടെയാണ് ഓരോ ആരാധകരും കണ്ടത്. തൊട്ടടുത്ത സീസണില്‍ മുംബൈയിലേക്ക് ചേക്കേറിയ യുവിക്ക് അവിടെയും സമാന സാഹചര്യം നേരിടേണ്ടി വന്നെങ്കിലും ഡല്‍ഹിക്ക് എതിരെ നേടിയ ഫിഫ്റ്റിയും ചഹാലിനെ തുടരെ നാലു പന്തുകളില്‍ നിലം തൊടാതെ ഗാലറിയിയിലേക്ക് എത്തിച്ചതും മനം കുളിര്‍ക്കുന്ന ഓര്‍മ്മകള്‍ തന്നെയായിരുന്നു.

Yuvraj Singh - A warrior, a fighter…. You name it - Mumbai Indians

ഒടുവില്‍ മുംബൈയില്‍ വെച്ച് തന്നെ അയാള്‍ ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചു. തന്റെ ഐ പി ല്‍ കരിയര്‍ അയാള്‍ ആഗ്രഹിച്ചത് പോലെ അവസാനിപ്പിക്കാന്‍ സാധിച്ചു ഇല്ലെങ്കിലും അദ്ദേഹം നല്‍കിയ ഒട്ടേറെ നല്ല ഐപിഎല്‍ ഓര്‍മ്മകള്‍ മാത്രം മതി അയാളിലെ ഐപിഎല്‍ താരത്തെ ഞങ്ങള്‍ ആരാധകര്‍ക്ക് എന്നും ഓര്‍ത്തു വെയ്ക്കാന്‍.. Advance happy birthday..

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍  24 x 7