ഇന്ത്യന്‍ സൂപ്പര്‍ താരം പിന്മാറി; ദ ഹണ്ട്രഡിന് നിറംമങ്ങലിന്റെ നിമിഷം

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന പിന്മാറി. കുടുംബവുമായി സമയം ചെലിവിടുന്നതിനുവേണ്ടിയാണ് മന്ദാന ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കേണ്ടെന്ന് തീരുമാനിച്ചത്.

Read more

ഇന്ത്യന്‍ വനിതാ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം അടുത്തുവരികയാണ്. ഇതിനു മുന്‍പായി കുടുംബത്തിനൊപ്പം കുറച്ചു സമയം കഴിയാനാണ് മന്ദാന താല്‍പര്യപ്പെടുന്നത്. ദ ഹണ്ട്രഡില്‍ സതേണ്‍ ബ്രേവ്‌സിന്റെ താരമാണ് മന്ദാന. ഏഴില്‍ ആറ് മത്സരങ്ങളും ജയിച്ച സതേണ്‍ ബ്രേവ്‌സ് ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫൈനലും അതിനു മുന്‍പുള്ള രണ്ട മത്സരങ്ങളും മന്ദാനയില്ലാതെ സതേണ്‍ ബ്രേവ്‌സിന് കൡക്കേണ്ടിവരും. വെല്‍ഷ് ഫയറുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 52 പന്തില്‍ 78 റണ്‍സ് നേടി മന്ദാന പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.