ഇന്ത്യൻ മാനേജ്മെന്റിൽ ഉള്ളത് ജോക്കറുമാരുടെ കൂട്ടം, ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ കൊച്ചുകുട്ടികൾ പോലും കാണിക്കില്ല; സംഭവം ഇങ്ങനെ

നാഗ്പൂരിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ ഇന്ത്യൻ തീരുമാനത്തിന് എതിരെ വിമർശനം ശക്തം . ശ്രേയസ് അയ്യരും ഋഷഭ് പന്തും തിരഞ്ഞെടുപ്പിന് ലഭ്യമല്ലാത്തതിനാൽ, ആതിഥേയർ ഗില്ലിനെ മധ്യനിരയിൽ പരീക്ഷിക്കുമോ അതോ സൂര്യകുമാർ യാദവിന് ടെസ്റ്റ് അരങ്ങേറ്റം നൽകുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു.

എന്നാൽ സൂര്യകുമാർ യാദവിനെ തന്നെ ടീമിൽ മതിയെന്ന് മാനേജ്‌മന്റ് തീരുമാനിക്കുക ആയിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ വിമർശനം കേൾക്കുന്നത്. സമീപകാലത്ത് മൂന്ന് ഫോര്മാറ്റിലും മികച്ച റെക്കോർഡുള്ള ഗില്ലിനെ എന്റിന് ഒഴിവാക്കി എന്നതാണ് ആരാധകരുടെ ചോദ്യം.

മാനേജ്മെന്റിൽ ഇരിക്കുന്നത് ജോക്കറുമാർ ആണെന്നും ബുദ്ധി ഉള്ളവർ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ കാണിക്കില്ല എന്നും ആരാധകർ പറയുന്നു. എന്തായാലും സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് വഴി പന്തിന് പകരം ഒരു അറ്റാക്കിങ് ഓപ്ഷൻ തന്നെയാണ് ഇന്ത്യൻ മാനേജ്‌മന്റ് ഉദേശിച്ചത് എന്നത് വ്യക്തമാണ്,

സൂര്യകുമാർ ടി20 താരം ആണെന്നും മറ്റ് ഫോർമാറ്റിൽ വലിയ ഗുണം ഇല്ലെന്നുമാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്.