INDIAN CRICKET: ടീമിൽ ഉള്ള ആരും ജയിക്കില്ല എന്ന് വിചാരിച്ച മത്സരം, അന്ന് വിജയിപ്പിച്ചത് കോഹ്‌ലി മാജിക്ക്; കഥ ഓർമിപ്പിച്ച് ചേതേശ്വർ പൂജാര

തിങ്കളാഴ്ച ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ, സീനിയർ താരം ചേതേശ്വർ പൂജാര വിരാട് കോഹ്‌ലിയുടെ നേതൃപാടവത്തെ പ്രശംസിച്ചു. 2021-ൽ ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ ഡിക്ലറേഷൻ ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയതിന്റെ ഉദാഹരണം പൂജാര ഓർത്തു.

പൂജാര ആ വിജയത്തെ താൻ പങ്കെടുത്തതിൽ വച്ച് ഏറ്റവും മികച്ച മത്സരത്തിൽ ഒന്നായി പരാമർശിക്കുകയും കളിയിൽ രണ്ട് സെഷനുകൾ ശേഷിക്കെ ഡിക്ലയർ ചെയ്യാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും പറയുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 298/8 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയും ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം വെക്കുകയും ചെയ്തു.

മുഹമ്മദ് സിറാജിന്റെ സ്പെല്ലായ 4/32 ന്റെ നേതൃത്വത്തിൽ സന്ദർശകർ 151 റൺസിന് വിജയിച്ച് പരമ്പരയിൽ 1-0 ലീഡ് നേടുക ആയിരുന്നു. “എന്റെ കരിയറിൽ ഇതുവരെയുള്ള വിജയങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു അത്. കാരണം ഇന്ത്യയ്ക്ക് ആ ടെസ്റ്റ് മത്സരം ജയിക്കാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. അഞ്ചാം ദിവസം 55-60 ഓവറുകൾ മാത്രം ശേഷിക്കെ ഒരു ധീരമായ ഡിക്ലയറായിരുന്നു അത്, ഒരു ഫ്ലാറ്റ് പിച്ചായി തോന്നുന്ന ഒരു പിച്ചിൽ, ഒരു ടീമിനെ എവിടെ നിന്ന് പുറത്താക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു.”

“എല്ലാവരുടെയും പ്രകടനം, ബൗളർമാർ പന്തെറിഞ്ഞ രീതി, വിരാട് ടീമിനെ നയിച്ച രീതി, ടീം മാനേജ്മെന്റ് ആ തീരുമാനത്തെ പിന്തുണച്ച രീതി എന്നിവയ്ക്ക് ക്രെഡിറ്റ് നൽകുന്നു, കാരണം അപ്പോൾ ഡിക്ലയർ ചെയ്യേണ്ടത് പ്രധാനമായിരുന്നു. പക്ഷെ ആരും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് ഞങ്ങൾ മത്സരം ജയിച്ചു” പൂജാര പറഞ്ഞു.