പാകിസ്ഥാനെ വിറപ്പിച്ച് ഇന്ന് പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ശക്തമായ പ്രതികരണമാണ് വരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എക്സിൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.. ഐക്യമുണ്ടെങ്കിൽ നാം ഒന്നിനെയും ഭയപ്പെടില്ല എന്നും നാം ഒരു ടീം ആണെന്നുമാണ് ആണ് സച്ചിൻ പറഞ്ഞത്.
അദ്ദേഹം കുറിച്ചത് ഇങ്ങനെ:
”ഐക്യത്തിൽ നിർഭയം. അതിരുളില്ലാത്ത ശക്തി. ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒരു ടീമാണ്!”
അതേസമയം തിരിച്ചടിയിൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.
അതേസമയം ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കാശ്മീരിലടക്കം സജ്ജമാക്കിയതും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും രാജ്യതലസ്ഥാനത്തും കൂടുതൽ കരസേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷമുൻനിർത്തി 10 വിമാനത്താവകലങ്ങളിൽ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു കാശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Fearless in unity. Boundless in strength. India’s shield is her people. There’s no room for terrorism in this world. We’re ONE TEAM!
Jai Hind 🇮🇳#OperationSindoor
— Sachin Tendulkar (@sachin_rt) May 7, 2025