INDIAN CRICKET: കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും, ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇനി ആ താരം; ഇതിനെക്കാൾ മികച്ച ഓപ്ഷൻ ഇല്ലെന്ന് ആരാധകർ

രോഹിത് ശർമ്മ ടെസ്റ്റ് ടീമിൽ നിൻ വിരമിക്കൽ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഈ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ചോദ്യം ഇതാണ്. ആരാണ് ഇനി രോഹിത്തിന് പകരമായി ടെസ്റ്റിൽ കളിക്കുക? ഒരുപാട് നാളുകളായി ടെസ്റ്റ് ടീമിൽ നെടുംതൂണായി നിന്ന താരം പോകുമ്പോൾ അയാൾക്കൊത്ത പകരക്കാരൻ വരേണ്ടത് അവളരെ ആവശ്യമാണ്.

അങ്ങനെ ഒരു പകരക്കാരനെ തേടുന്ന ഇന്ത്യൻ ടീമിന്റെ എല്ലാ കണ്ണുകളും ഉടക്കുന്നത് ഗുജറാത്ത് ടൈറ്റൻസിനായി ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയ സായ് സുദർശനിലാണ്. സ്ഥിരതയാണ് മറ്റുള്ള യുവതാരങ്ങളിൽ നിന്ന് താരത്തെ വേറിട്ട് നിറുത്തുന്ന കാര്യം. പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ എന്നിങ്ങനെ ഭയമില്ലാതെ ഷോട്ടുകൾ കളിക്കുന്ന താരങ്ങൾ കാരണം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഐപിഎൽ സീസണിൽ, സായ് സുദർശന്റെ പേരും വേറിട്ടുനിൽക്കുന്നു. ടി 20 യിൽ വിചിത്രമായ ഷോട്ടുകളിലൂടെയോ മസിൽ ഹിറ്റുകളിലൂടെയോ മിന്നിമറയുന്ന നിരവധി യുവതാരങ്ങളിൽ, ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ തന്റെ പരമ്പരാഗത സ്ട്രോക്ക്പ്ലേയിലൂടെ വേറിട്ടുനിൽക്കുന്നു.

“ഒരു ബാറ്റിംഗ് പരിശീലകനെന്ന നിലയിൽ, അയാളെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കളി രീതി തന്നെയാണ് ” തമിഴ്നാട് ബാറ്റിംഗ് പരിശീലകൻ തൻവീർ ജബ്ബാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “വളരെ മൃദുവായ രീതിയിൽ കളിക്കുന്ന ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം. അതിനാൽ, അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയിൽ റൺസ് വരും. യദേഷ്ടം സിങ്ങിലും ബൗണ്ടറികളും നേടാൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബാക്ക്-ലിഫ്റ്റ് ഒകെ വളരെ മനോഹരമാണ്.” പരിശീലകൻ പറഞ്ഞു.

ഐപിഎൽ ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തിൽ സായ് സുദർശൻ രണ്ടാം സ്ഥാനത്താണ്. സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ എന്നിവരുമായി അദ്ദേഹം ക്യാപ്പിനായി മത്സരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടെസ്റ്റ് ഫോർമാറ്റിൽ എന്തുകൊണ്ടും രോഹിത്തിന് ചേർന്ന പകരക്കാരൻ തന്നെയാണ് സായ് സുദർശൻ എന്ന് വ്യക്തം.

Read more