INDIAN CRICKET: അത് മാത്രം ഞാൻ സഹിക്കില്ല, വെറുതെ സമയം...; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

കളിക്കാരെ അമിതമായി വിമർശിക്കുന്നത് അനാവശ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. കളിക്കാർക്ക് ക്രിയാത്മകമായ വിമർശനം ആവശ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സമ്മതിച്ചെങ്കിലും, അനാവശ്യമായി വിമർശകർ കുറ്റപ്പെടുത്തുന്നത് മോശം പ്രവർത്തി ആണെന്ന് താരം പറഞ്ഞു. തന്റെ ഐപിഎൽ ഫോമിനെക്കുറിച്ചും ഇടംകൈയ്യൻമാർക്കെതിരായ പ്രകടനത്തെക്കുറിച്ചും രോഹിത് സംസാരിച്ചു.

വിമർശനങ്ങൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് മുംബൈ ബാറ്റർ സമ്മതിച്ചു. എന്നാൽ അനാവശ്യാമായിട്ടുള്ള വിമർശനങ്ങൾ അത്ര നല്ലത് അല്ലെന്നും താരം പറഞ്ഞു. തന്റെ ബാറ്റിംഗിനെക്കുറിച്ച് വിമർശകർ പറയുന്നതൊന്നും താൻ ശ്രദ്ധിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിമർശകർ തന്നെക്കുറിച്ച് പറയുന്നത് തന്റെ ബാറ്റിംഗിനെ ബാധിക്കില്ലെന്ന് പരിചയസമ്പന്നനായ ബാറ്റർ അവകാശപ്പെട്ടു.

“വിമർശനം ഒരു കായികതാരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. വിമർശനം അനിവാര്യവും പ്രധാനപ്പെട്ടതുമാണ്. പക്ഷേ ഞാൻ എതിർക്കുന്നത് അനാവശ്യമായ വിമർശനങ്ങളെയാണ്. എനിക്ക് അത് ഇഷ്ടമല്ല. എന്നെക്കുറിച്ച് ധാരാളം കാര്യങ്ങൾ പലരും പറയുന്നു. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല, അത് എന്നെ ബാധിക്കുന്നില്ല,” രോഹിത് പറഞ്ഞു.

“എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നു. എനിക്ക് ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർമാരെ കളിക്കാൻ കഴിയില്ല എന്ന് ചിലർ പറയുന്നു. എന്നാൽ ഇപ്പോൾ, ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ, നിങ്ങൾ അതിനെ പ്രതിരോധിക്കാൻ പോയാൽ, ഒരുപാട് കാര്യങ്ങൾ കൈവിട്ടുപോകാം. നിങ്ങൾക്ക് സമയം നഷ്ടപ്പെടും, സമയം വിലപ്പെട്ടതാണ്. എന്റെ ജോലി ആക്രമിക്കുക എന്നതാണ്,” രോഹിത് വിശദീകരിച്ചു.

വളരെക്കാലമായി, മോശം ഫോമിൽ കളിക്കുന്ന രോഹിത് അവസാന 5 – 6 മത്സരങ്ങളിലായി മികവിലേക്ക് എത്തിയിരുന്നു.