രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷം, മുഹമ്മദ് ഷമിയും ഫോർമാറ്റിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്നസും കണക്കിലെടുക്കുമ്പോൾ ഇന്ത്യ vs ഇംഗ്ലണ്ട് പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തുന്നത് സംശയത്തിലാണ്. എന്നിരുന്നാലും, അവരെ പോലെ വിരമിക്കാൻ തയാറല്ല എന്ന് മാത്രമല്ല സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കൊപ്പം ആ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞു.
ഷമിയുടെ വിരമിക്കൽ വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ഇന്ത്യൻ പേസർ ഇൻസ്റ്റാഗ്രാമിൽ അതിനുള്ള മറുപടി നൽകിയത്. എതിർ ബാറ്റർമാരെ തകർത്തെറിയുന്ന ഷമി അതെ വീര്യത്തിൽ തന്നെ തന്റെ വിരമിക്കൽ വാർത്ത നൽകിയവർക്ക് ഉള്ള മറുപടി നൽകുക ആയിരുന്നു. അത്തരത്തിൽ ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് എടുത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഇങ്ങനെ എഴുതിയവർ നന്നായി ചെയ്തു. നിങ്ങളുടെ ജോലിയിൽ ശേഷിക്കുന്ന ദിവസങ്ങൾ കൂടി എണ്ണുക. നിങ്ങളെ പോലെ ഉള്ളവരാണ് ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത്. മോശം കഥയാണ് എഴുതിയിരിക്കുന്നത്.”
സഹതാരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് മുഹമ്മദ് ഷമിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നത്. 2023 ലെ മികച്ച ലോകകപ്പ് സീസണിനുശേഷം കാര്യമായ മത്സരങ്ങൾ നഷ്ടപ്പെട്ടതിനാൽ ഷമി തന്നെ വിമർശനത്തിലാണ്. 36 കാരനായ അദ്ദേഹം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലും മികവ് കാണിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ താരം ഇനി ഇന്ത്യൻ ടീമിൽ എത്തില്ല എന്ന റൂമർ ശക്തമാണ്.